Kerala Gold Rate: കൂടി കൂടി ഇതെങ്ങോട്ടാ? പൊന്നിന് ഇന്നും വല്ല്യ ഡിമാന്റാ…! നിരക്ക് അറിയാം
Kerala Gold Price Today: വരാനിരിക്കുന്ന ദീപാവലി ധന്തേരസ് എന്നീ ആഘോഷങ്ങളെ കണക്കിലെടുത്ത് സ്വർണ്ണവില വീണ്ടും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം ഈ ദിവസങ്ങളിൽ ആളുകൾ സ്വർണ്ണം വാങ്ങിക്കും
തിരുവനന്തപുരം: ഉത്സവ സീസൺ അടുത്തോടെ സ്വർണത്തിന് വീണ്ടും ഡിമാന്റ്. നിരക്ക് ഇന്നും വർദ്ധിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 400 രൂപയാണ് ഇന്ന് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 94,520 രൂപയാണ്. കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ വില 94120 രൂപയായിരുന്നു. യഥാർത്ഥത്തിൽ ഇന്നലെ രാവിലെ സ്വർണ്ണത്തിന്റെ വില 94360 രൂപയായിരുന്നു. പിന്നീട് ഉച്ചയായപ്പോഴേക്കും ഒറ്റയടിക്ക് 1200 രൂപയായിരുന്നു കുറഞ്ഞത്.
എന്നാൽ വൈകിട്ട് 960 രൂപ വീണ്ടും വർദ്ധിച്ചു. എന്നാൽ ഇന്നിപ്പോൾ വീണ്ടും 400 രൂപ വർദ്ധിച്ച് പവന് 94,520 രൂപ ആയിരിക്കുകയാണ്. വരാനിരിക്കുന്ന ദീപാവലി ധന്തേരസ് എന്നീ ആഘോഷങ്ങളെ കണക്കിലെടുത്ത് സ്വർണ്ണവില വീണ്ടും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം ഈ ദിവസങ്ങളിൽ ആളുകൾ സ്വർണ്ണം വാങ്ങിക്കും. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,815 രൂപയാണ്. ഒക്ടോബർ മൂന്നിനാണ് ഗ്രാമിന് ഏറ്റവും കുറഞ്ഞത്. 10,820 രൂപയായിരുന്നു വില.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം മോശമായതും, യുഎസിൽ അടിസ്ഥാന പലിശ കുറയാനുള്ള സാധ്യത, ട്രംപ് സർക്കാർ നേരിടുന്ന വെല്ലുവിളികൾ രൂപയുടെയും ഡോളറിന്റേയും മൂല്യ തകർച്ച തുടങ്ങിയവയാണ് സ്വർണ്ണത്തിന്റെ വില അടിക്കടി വർധിക്കുന്നതിന് കാരണമാകുന്നത്. 2026 ആകുന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണ്ണത്തിന്റെ വില 50,000 ഡോളർ കടക്കും എന്നാണ് സൂചന.