AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പൊന്നേ… നിനക്കെന്തു പറ്റി? കൂടിയതിന്റെ ഒരംശം കുറഞ്ഞിട്ടുണ്ട്! ഇന്നത്തെ നിരക്ക്

1 Pavan Gold Price Today October 22: ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 95760 രൂപയായിരുന്നു. കഴിഞ്ഞദിവസം സ്വർണ്ണത്തിന്റെ വില പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു. എന്നാൽ ഇന്ന് ആഭരണ പ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്ന രീതിയിലാണ് സ്വർണ്ണത്തിന്റെ വിലയുടെ പോക്ക്

Kerala Gold Rate: പൊന്നേ… നിനക്കെന്തു പറ്റി? കൂടിയതിന്റെ ഒരംശം കുറഞ്ഞിട്ടുണ്ട്! ഇന്നത്തെ നിരക്ക്
Kerala Gold Price Today October 22Image Credit source: PTI Photos
ashli
Ashli C | Updated On: 22 Oct 2025 10:04 AM

തിരുവനന്തപുരം: സ്വർണ്ണത്തിന്റെ നിരക്ക്(Kerala Gold Price Today ) ഇന്ന് കുറഞ്ഞു. കഴിഞ്ഞ ദിവസത്തേക്കാൾ 1940 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 93,280 രൂപയാണ്. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 95760 രൂപയായിരുന്നു. കഴിഞ്ഞദിവസം സ്വർണ്ണത്തിന്റെ വില പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു. എന്നാൽ ഇന്ന് ആഭരണ പ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്ന രീതിയിലാണ് സ്വർണ്ണത്തിന്റെ വിലയുടെ പോക്ക്.

ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ, 22 കാരറ്റ് സ്വർണത്തിന്റെ വില 11660 രൂപയാണ്. കഴിഞ്ഞ ദിവസം 11970 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് കഴിഞ്ഞ ദിവസത്തേക്കാൾ 310 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഒക്ടോബർ 17 നും 21നുമായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഏറ്റവും ഉയർന്ന നിരക്കിൽ ഉണ്ടായിരുന്നത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 12170 ആയിരുന്നു. ഒക്ടോബർ മൂന്നിനായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഈ മാസത്തിലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്നത്. അന്ന് 10,820 രൂപയായിരുന്നു.

ഈ മാസം ഒരു പവൻ സ്വർണത്തിന്റെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 17, 21 ദിവസങ്ങളിൽ ആയിരുന്നു. 97,360 രൂപയാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ നിരക്ക് ഒക്ടോബർ മൂന്നിനായിരുന്നു. 86,560 രൂപ.

ദീർഘകാല നിക്ഷേപം എന്ന രീതിയിൽ എല്ലാവരും ഇപ്പോൾ തിരഞ്ഞെടുക്കുന്നത് സ്വർണമാണ്. അതിനാൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതാണ് ഇത്തരത്തിൽ സ്വർണത്തിന്റെ നിരക്ക് കൂടിയും കുറഞ്ഞും തുടരുന്നത്.

സ്വർണത്തിന് നിരക്ക് കുറഞ്ഞാലും പല ദിവസങ്ങളിലും അത് ഉച്ചയ്ക്കും വൈകുന്നേരവുമായി വർധിക്കുന്നതും കാണാം. സ്വർണ്ണ വിലയുടെ ഒരു ട്രെൻഡ് ഇപ്പോൾ അത്തരത്തിലാണ് നീങ്ങുന്നത്. കൂടാതെ ഡോളറിന്റെയും രൂപയുടെയും മൂല്യതകർച്ച അടക്കമുള്ള വിഷയങ്ങളും സ്വർണ്ണത്തിന്റെ നിരക്കിനെയാണ് ബാധിക്കുന്നത്.