AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate Today : തുടർ വർധനയ്ക്ക് ശേഷം ഇന്ന് റെസ്റ്റ്! ഇന്നത്തെ സ്വർണവില പരിശോധിക്കാം

Kerala Gold Rate Today April 28th 2024 : കഴിഞ്ഞ രണ്ട് ദിവസം സ്വർണവില കുത്തനെ ഉയർന്നതിന് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടർന്നത്

Gold Rate Today : തുടർ വർധനയ്ക്ക് ശേഷം ഇന്ന് റെസ്റ്റ്! ഇന്നത്തെ സ്വർണവില പരിശോധിക്കാം
Jenish Thomas
Jenish Thomas | Published: 28 Apr 2024 | 01:11 PM

Kerala Gold Price Today 28.04.2024 : സംസ്ഥാനത്ത് ഇന്ന് ഏപ്രിൽ 28-ാം തീയതി സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി കുത്തനെ വില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. നിലവിൽ 53,000ത്തിന് മുകളിൽ തന്നെയാണ് സ്വർണവില തുടരുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ 28ന് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,685 രൂപയാണ്. പവന്റെ വില 53,480 രൂപ.

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

നേരത്തെ അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആഗോളതലത്തിൽ സ്വർണവില കുത്തനെ ഉയർന്നത്. ഇത് രാജ്യത്തെ സ്വർണവില കുത്തനെ ഉയരാൻ ഇടയാക്കി. തുടർന്ന് സ്വർണവിലയുടെ റെക്കോർഡ് നിരക്കുകൾ പല തവണ ഭേദിക്കപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ മധ്യേഷൻ രാജ്യങ്ങളായ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും സ്വർണവില ഉയരുന്നതിന് കാരണമായി.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 87.50 രൂപയാണ്.

Follow Us