Kerala Gold Rate: സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ, ഇന്നത്തെ വില അറിഞ്ഞോളൂ
Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. സാധാരണ യുദ്ധാവസ്ഥകളിൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച്, സ്വർണവില ഇടിയുകയായിരുന്നു. സ്വർണവില കൂടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. എന്നാൽ, ഇവ പ്രവചനാതീതമാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. നിലവിൽ പവന് 1,13,880 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,235 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും മുന്നേറും. രാജ്യത്ത് സ്വർണത്തിന് മൂന്ന് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് വ്യത്യസ്തപ്പെടും. എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായി കണക്കാക്കുന്നത് അഞ്ച് ശതമാനമാണ്. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 274.90 രൂപയും കിലോയ്ക്ക് 2,74,900 രൂപയുമാണ് വില.
സ്വർണവില ഇതുവരെ
സ്വർണം ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ആഭരണങ്ങൾ എന്നതിലുപരി നല്ലൊരു നിക്ഷേപം കൂടിയാണിവ. അതുകൊണ്ട് തന്നെ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആഭരണപ്രേമികളെയും സാധാരണക്കാരെയും നിക്ഷേപകരെയുമെല്ലാം ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടങ്ങോട്ട് വിലയിൽ ഇടിവ് ഉണ്ടായെങ്കിലും ഒരു ലക്ഷത്തിന് താഴെ സ്വർണ വ്യാപാരം നടന്നിട്ടില്ല.
ഇടയ്ക്ക്, മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയായിരുന്നു വില. എന്നാൽ മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ വില വീണ്ടും ഒരു ലക്ഷം കടന്നു. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് ഒന്നിലെ 1,26,920 രൂപ, ഏപ്രിൽ 18, 19 ദിവസങ്ങളിലെ 1,14,240 രൂപ എന്നിങ്ങനെയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കുകൾ.
ALSO READ: ഹോര്‍മുസില്‍ തട്ടിത്തെറിച്ച് സ്വര്‍ണം; വിലയിലും സമാധാനമില്ല, ഇന്നത്തെ സ്വര്‍ണവില
സ്വർണവില ചാഞ്ചാട്ടത്തിന് പിന്നിൽ
പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ. സാധാരണ യുദ്ധാവസ്ഥകളിൽ സ്വർണവില കുതിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച്, സ്വർണവില ഇടിയുകയായിരുന്നു. യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന സൂചനകളെ തുടർന്ന് വില ഇടയ്ക്ക് ഉയർന്നിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതും ഇറാൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് അടക്കമുള്ള വിഷയങ്ങളാണ് നിലവിൽ വില കുറയാൻ കാരണം. സംഘർഷങ്ങളെ തുടർന്ന് എണ്ണവില ഉയർന്നതോടെ ,സ്വാഭാവികമായി ആഗോള വിപണിയിൽ സ്വർണവില കുറഞ്ഞു. ഇതാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.
സ്വർണവിലയിൽ ഇനിയെന്ത്?
സ്വർണവില കൂടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. എന്നാൽ, ഇവ പ്രവചനാതീതമാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ നിലയാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. ഇറാനിൽ വെടിനിർത്തൽ നീട്ടാൻ ട്രംപ് തീരുമാനിച്ചതും, സമാധാന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും സ്വർണവിലയെ സ്വാധീനിച്ചേക്കും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്കുകളുമാണ് സ്വർണവിലയെ ബാധിക്കുന്നത്. ഹോർമുസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള കലഹം ക്രൂഡ് ഓയിൽ വില താഴേക്ക് നീങ്ങാൻ കാരണമായിട്ടുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിച്ചേക്കും.