Kerala Gold Rate: ഇന്ന് സ്വർണം വാങ്ങാൻ എത്ര രൂപ കൊടുക്കണം? വിറ്റാൽ ലാഭമോ, നിരക്ക് അറിഞ്ഞോളൂ

Kerala Gold Rate Today, April 30: സമാധാന ചർച്ചകൾ നടക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇറാനും യുഎസും തമ്മിലുള്ള പോര് തുടരുകയാണ്. ആണവ ഡീൽ ഉടൻ ഒപ്പ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് സമ്മർദ്ദം കൂട്ടുന്നുണ്ട്. ഇതെല്ലാം സ്വർണ വിലയിൽ നിർണായകമാണ്.

Kerala Gold Rate: ഇന്ന് സ്വർണം വാങ്ങാൻ എത്ര രൂപ കൊടുക്കണം? വിറ്റാൽ ലാഭമോ, നിരക്ക് അറിഞ്ഞോളൂ

പ്രതീകാത്മക ചിത്രം

Updated On: 

30 Apr 2026 | 07:56 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും വില മാറിമറിയുമ്പോൾ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. നിലവിൽ പവന് 1,10,320 രൂപ ഗ്രാമിന് 13,790 രൂപ നിരക്കിലാണ് വ്യാപാരം. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 264.90 രൂപയും പവന് 2,64,900 രൂപയുമാണ് നൽകേണ്ടത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവട് പിടിച്ചാൽ സംസ്ഥാനത്തും സ്വർണവില മാറുന്നത്. ഇന്നലെ രണ്ട് തവണയാണ് വില മാറിയത്. രാവിലെ പവന് 111000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ച കഴിഞ്ഞതോടെ വില 1,10,320 രൂപയായി താഴ്ന്നു. ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടാം തീയതിയായിരുന്നു ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിൽ സ്വർണം എത്തിയത്. 1,09,240 രൂപ നിരക്കിലായിരുന്നു അന്ന് വ്യാപാരം.

സ്വർണവിലയിൽ ഇനിയെന്ത്?

പശ്ചിമേഷ്യയിൽ സംഭവിക്കുന്ന ഓരോ നീക്കവും സ്വർണവിലയിലും പ്രതിഫലിക്കും. സമാധാന ചർച്ചകൾ നടക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇറാനും യുഎസും തമ്മിലുള്ള പോര് തുടരുകയാണ്. ആണവ ഡീൽ ഉടൻ ഒപ്പ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേൽ ട്രംപ് സമ്മർദ്ദം കൂട്ടുന്നുണ്ട്. കൂടാതെ, ഹോർമുസിൽ ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണം തുടരാനാണ് തീരുമാനെങ്കിൽ യു.എസ് കപ്പലുകൾക്ക് തീയിടുമെന്ന് ഇറാനും പറഞ്ഞു.

സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വില കുതിക്കാൻ കാരണമായിട്ടുണ്ട്. യുഎസ് ക്രൂഡ് വില ബാരലിന് 7% കുതിച്ച് 106.9 ഡോളറിലെത്തിയതായാണ് കണക്ക്. കൂടാതെ, സ്വർണവിലയിൽ മറ്റൊരു നിർണായക ഘടകമായ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 3.5-3.75 ശതമാനത്തിൽ അടിസ്ഥാന പിലശനിരക്ക് തുടരുന്നതാണ്. ഇതെല്ലാം സ്വർണവില നിലവിലെ ട്രെൻഡ് തുടരുമെന്ന സൂചനയാണ് നൽകുന്നത്.

ALSO READ: എല്‍പിജി വില മെയ് മുതല്‍ കൂടും? സിലിണ്ടര്‍ ബുക്കിങും ഈസിയല്ല

സ്വർണം വിറ്റാൽ എത്ര കിട്ടും?

വിപണിയിലെ സ്പോട്ട് റേറ്റ് അനുസരിച്ചാൽ സ്വർണം വിൽക്കുമ്പോൾ തുക കണക്കാക്കുന്നത്. വാങ്ങുമ്പോൾ കൊടുക്കുന്ന ജിഎസ്ടിയും പണിക്കൂലിയും വിൽക്കുമ്പോൾ കിട്ടണമെന്നില്ല. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ചെറിയൊരു ശതമാനം മെൽറ്റിംഗ് ലോസായി കുറയ്ക്കാൻ സാധ്യതയുണ്ട്. ബിഐഎസ് ഹാൾമാർക്കിംഗ് ഉള്ള സ്വർണ്ണമാണെങ്കിൽ മികച്ച വില ലഭിച്ചേക്കും. അതുപോലെ, സ്വർണം വാങ്ങിയ ബിൽ കൈയിൽ കരുതുന്നതും നല്ലതാണ്. നിലവിൽ സ്വർണവിലയിൽ ഒന്നിലധികം പ്രാവശ്യം മാറ്റം വരുന്നതിനാൽ, കടയിൽ പോകുന്നതിന് മുമ്പുള്ള വില പരിശോധിക്കേണ്ടതാണ്.

ഏപ്രിൽ മാസത്തെ സ്വർണ വില

  1. ഏപ്രിൽ 1 – 111080 (രാവിലെ)
  2. ഏപ്രിൽ 1 – 112160 (വൈകുന്നേരം)
  3. ഏപ്രിൽ 2 – 111040 (രാവിലെ)
  4. ഏപ്രിൽ 2 – 109240 (ഉച്ചയ്ക്ക്)
  5. ഏപ്രിൽ 3 – 110680
  6. ഏപ്രിൽ 4 – 110680
  7. ഏപ്രിൽ 5 – 110680
  8. ഏപ്രിൽ 6 – 109360 (രാവിലെ)
  9. ഏപ്രിൽ 6 – 110480 (ഉച്ചയ്ക്ക്)
  10. ഏപ്രിൽ 7 – 109880
  11. ഏപ്രിൽ 8 – 112800
  12. ഏപ്രിൽ 9 – 111080 (രാവിലെ)
  13. ഏപ്രിൽ 9 – 111600 (രാത്രി)
  14. ഏപ്രിൽ 10 -112200 (രാവിലെ)
  15. ഏപ്രിൽ 10 – 111720 ( ഉച്ചയ്ക്ക്)
  16. ഏപ്രിൽ 11 – 112080
  17. ഏപ്രിൽ 12 – 112080
  18. ഏപ്രിൽ 13 – 111800
  19. ഏപ്രിൽ 14 – 112880
  20. ഏപ്രിൽ 15 – 113920
  21. ഏപ്രിൽ 16- 114080
  22. ഏപ്രിൽ 17 – 113080 (രാവിലെ)
  23. ഏപ്രിൽ 17- 113640 (രാത്രി)
  24. ഏപ്രിൽ 18 -1,14,240
  25. ഏപ്രിൽ 19 – 1,14,240
  26. ഏപ്രിൽ 20 – 113880
  27. ഏപ്രിൽ 21 – 113880
  28. ഏപ്രിൽ 22 – 113480
  29. ഏപ്രിൽ 23 -112600 (രാവിലെ)
  30. ഏപ്രിൽ 23 -113200 (വൈകുന്നേരം)
  31. ഏപ്രിൽ 24 – 112160 (രാവിലെ)
  32. ഏപ്രിൽ 24 – 112960 (വൈകുന്നേരം)
  33. ഏപ്രിൽ 25 – 112960
  34. ഏപ്രിൽ 26 -112960
  35. ഏപ്രിൽ 27 – 113240 (രാവിലെ)
  36. ഏപ്രിൽ 27 – 112720 (വൈകുന്നേരം)
  37. ഏപ്രിൽ 28 – 112200 (രാവിലെ)
  38. ഏപ്രിൽ 28 – 111400 (ഉച്ചയ്ക്ക്)
  39. ഏപ്രിൽ 28 – 1,10,680 (വൈകുന്നേരം)
  40. ഏപ്രിൽ 29 – 1,11,000
  41. ഏപ്രിൽ 29 – 1,10,320 (ഉച്ചയ്ക്ക്)
  42. ഏപ്രിൽ 30 –

English Summary:

Gold prices continue to fluctuate amid the West Asian conflict. Price of gold is calculated by adding 3 percent GST, processing fee, and hallmarking charge. Check Latest One Pavan and Gram Gold Rate in Kerala

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്