Kerala Gold Rate: തുടക്കത്തിൽ ഇടിവ്! ഇന്നത്തെ സ്വർണ്ണ നിരക്ക്
Kerala Gold Rate on August 1:കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 106040 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,05,760 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,220 രൂപയാണ്.13255 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം വിപണി വില എത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുന്നതോടെ വിലയിൽ അല്പം മാറ്റം ഉണ്ടാകും. സ്വർണ്ണത്തിന് മൂന്ന് ശതമാനം ജിഎസ്ടി ആണ് ഈടാകുക......

Gold Rate On August 1
സ്വർണ്ണവില ഇന്ന് കുറഞ്ഞു. മാസത്തിന്റെ തുടക്കത്തിൽ 280 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 106040 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,05,760 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,220 രൂപയാണ്.
13255 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം വിപണി വില എത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുന്നതോടെ വിലയിൽ അല്പം മാറ്റം ഉണ്ടാകും. സ്വർണ്ണത്തിന് മൂന്ന് ശതമാനം ജിഎസ്ടി ആണ് ഈടാകുക സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്.
ALSO READ:ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
പശ്ചിമേഷ്യയിലെ യുദ്ധമാണ് സ്വർണത്തിന് നിരക്കിൽ മാറ്റം ഉണ്ടാകുവാൻ കാരണം. കൂടാതെ പലിശ നിരക്കും. ഡോളറിന്റെ മൂല്യവും ക്രൂഡോയിലും എല്ലാം സ്വർണ്ണവിലയെയും സാരമായി സ്വാധീനിക്കുന്നു. ജൂലൈ മാസത്തിൽ സ്വർണ്ണത്തിന്റെ നിനക്ക് കൂടിയും കുറഞ്ഞുമായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും മുൻ മാസങ്ങളെ അപേക്ഷിച്ച് സ്വർണ്ണത്തിന്റെ നിരക്ക് ജൂലൈ മാസത്തിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ പണമായും പ്രഖ്യാപിച്ചതാണ് നിലവിൽ സ്വർണത്തിന്റെ വില ഉയരുവാൻ കാരണം.
പലിശ നിരക്കിൽ ഉണ്ടാവുന്ന മാറ്റം അത് സ്വർണത്തിന് നിരക്കിലും പ്രകടമാകും. അതേസമയം പലിശ നിരക്ക് പരിഷ്കരിച്ചില്ലെങ്കിലും പണപ്പെരുപ്പം പിടിച്ചുനിർത്താനുള്ള വഴികൾ സ്വീകരിക്കുമെന്ന് യുഎസ് ഹെഡ് ചെയർമാൻ അറിയിച്ചിരുന്നു. എന്നാൽ അത് എപ്രകാരമായിരിക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പലിശ നയത്തെ കുറിച്ചുള്ള ഈ അവസരയാണ് സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നതിന് പ്രധാന കാരണം.
അതേസമയം പശ്ചിമേഷ്യയിൽ ഇപ്പോഴും യുദ്ധം കനക്കുകയാണ് അമേരിക്കയും ഇറാനും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ക്രൂഡ് ഓയിലിലും വില വർധിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് സ്വർണത്തിന്റെ നിരക്കിലും നല്ല രീതിയിൽ സ്വാധീനിക്കും നിലവിൽ കേരളത്തിലെ സ്വർണ്ണവിലയിൽ പശ്ചിമേഷ്യയിലെ യുദ്ധം നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നതാണ് കാരണം. ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുമ്പോൾ സ്വർണത്തിന്റെ വില ഇടിയുകയാണ് ചെയ്യുക.
ENGLISH SUMMARY
Gold prices fell today. It fell by Rs 280 at the beginning of the month. The previous day, the rate of one pound of gold was Rs 106,040. Today, the price of one pound of gold is Rs 1,05,760. Today, the price of one gram of gold is Rs 13,220.