LPG Cylinder Price: ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
LPG Cylinder Price: കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിനെ 183.50 കമ്പനികൾ കുറച്ചിരുന്നു. തുടർച്ചയായ വിലക്കുറവിന് ശേഷം ജൂലൈ 1 മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ റീട്ടെയിൽ വില 2930 രൂപയിൽ എത്തിയിരുന്നു. കൂടാതെ അഞ്ചു കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 13 രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്..........
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് വരുത്തി എണ്ണ വിപണന കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയുമാണ് കുറച്ചത്. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2872.50 രൂപയായി കുറഞ്ഞു. അതേസമയം സാധാരണക്കാർ ഉപയോഗിക്കുന്ന വാർഷിക എൽപിജി സിലിണ്ടറുകളിലെ വിലയിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല.
ബിസിനസ് മേഖലയിൽ ഉള്ളവർക്ക് ആശ്വസിക്കാം…
വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞത് ഹോട്ടലുകൾ റസ്റ്റോറന്റുകൾ കേറ്ററിംഗ് സ്ഥാപനങ്ങൾ റോഡരികിലെ ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടെയുള്ള ബിസിനസുകളുടെ പ്രവർത്തന ചെലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിനെ 183.50 കമ്പനികൾ കുറച്ചിരുന്നു. തുടർച്ചയായ വിലക്കുറവിന് ശേഷം ജൂലൈ 1 മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ റീട്ടെയിൽ വില 2930 രൂപയിൽ എത്തിയിരുന്നു. കൂടാതെ അഞ്ചു കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 13 രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്. ഇതോടെ ഡൽഹിയിലെ ഇതിന്റെ ചില്ലറ വില്പന വില 808.50 രൂപയായി മാറി.
ALSO READ:‘അവരെ നേർവഴിക്ക് നയിക്കാം’; അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ എൽപിജി വിലകുത്തനെ ഉയർന്നു….
അതേസമയം കഴിഞ്ഞ ജൂണിൽ 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറിനെ 29 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിലെ റീട്ടെയിൽ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. കൂടാതെ 14.2 കിലോഗ്രാം സിലിണ്ടറിന് 700 രൂപയിൽ കൂടുതൽ സബ്സിഡി ഉണ്ടെന്നും പറഞ്ഞിരുന്നു.ഇതുകൂടാതെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ കുറിച്ചും കേന്ദ്രസർക്കാർ വിശദീകരിക്കുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ എൽപിജി വിലകുത്തനെ ഉയർന്നുവെങ്കിലും കാർഷിക ഉപഭോക്താക്കൾക്ക് വിലക്കയറ്റത്തിന്റെ ഭാരം അനുഭവപ്പെടാതിരിക്കാൻ വൻതോതിൽ സബ്സിഡി നൽകുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ജൂണിൽ ലോക്സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ പെട്രോളിയം പ്രകൃതി വാതക സുരേഷ് ഗോപിയാണ് ഇക്കാര്യം പ്രതികരിച്ചത്.
ഒപ്പം പശിമേഷ്യയിലെ സംഘർഷങ്ങൾ കടുത്തതോടെ അന്താരാഷ്ട്ര മാനദണ്ഡമായ സൗദി കോൺട്രാക്ട് വില ഏപ്രിൽ മെയ് മാസങ്ങളിൽ മെട്രിക്ട്ടണ്ണിനd 750 ഡോളറായും ജൂണിൽ 796 ഡോളർ ആയും ഉയർന്നു. ഈ നിരക്ക് പ്രകാരം ജൂണിൽ ഗാർഹിക സിലിണ്ടറിന്റെ വിപണിവില 1695 രൂപയാകുമായിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് വേണ്ടി ചില്ലറ വിൽപ്പന 942 രൂപയായി നിലനിർത്തുകയും സിലിണ്ടറിന് ഒന്നിന് 700 രൂപയിൽ അധികം സബ്സിഡിയായി കേന്ദ്രം വഹിക്കുകയും ചെയ്തു.
ENGLISH SUMMARY
Oil marketing companies have reduced the prices of LPG cylinders for commercial purposes in the country. The price of a 19 kg commercial LPG cylinder has been reduced by Rs 209 in Kolkata and Rs 202 in Delhi. With the introduction of the new rates, the price of a commercial cylinder in Kolkata has come down to Rs 2872.50