AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം പിടിതരില്ല, പവന് 1.17 കടന്ന് കുതിപ്പ്; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: സ്വർണവില ഉയരുന്നത് സാധാരണക്കാരെയും ആശങ്കപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്. പ്രത്യേകിച്ച് വിവാഹസീസണിലെ വിലക്കയറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളും മറ്റ് ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും കേരളത്തിലെ സ്വർണവിലയേയും ബാധിക്കുന്നുണ്ട്. വരുംദിവസങ്ങളിലും സ്വർണവിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Kerala Gold Rate: സ്വർണം പിടിതരില്ല, പവന് 1.17 കടന്ന് കുതിപ്പ്; ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 21 May 2026 | 09:42 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 1.17 ലക്ഷം കടന്ന് സ്വർണം മുന്നോട്ട് കുതിക്കുകയാണ്. ഇന്നലെ പവന് 1,16,920 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,615 രൂപയും. എന്നാലിന്ന് 2,640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,17,280 രൂപയായി ഉയർന്നു. ഗ്രാമിന് 14,660 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വന്നേക്കാം. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില വരുന്നത്.

സ്വർണവില ഇതുവരെ

ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 116120 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ വൈകിട്ടോടെ വില വീണ്ടും കൂടി, 1,16,920 രൂപയായി രേഖപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങൾ സ്വർണവിലയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. 2025ന്റെ അവസാന മാസങ്ങളിലാണ് സ്വർണവിലയിൽ വലിയ കുതിപ്പുണ്ടായത്. ഡിസംബർ 23 സ്വർണവില ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവുമായി. കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്തിയില്ല. ഇതിനിടെ, പശ്ചിമേഷ്യൻ യുദ്ധം പ്രഖ്യാപിച്ചത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. സംഘർഷങ്ങളും യുദ്ധങ്ങളും സ്വർണവില കൂട്ടുകയാണ് പതിവ്. ഇത്തവണയും അതുതന്നെ പ്രതീക്ഷിച്ചെങ്കിലും വൻ ട്വിസ്റ്റാണ് സംഭവിച്ചത്.  പ്രവചവനങ്ങളെ കാറ്റിൽപറത്തി വില കുറഞ്ഞു. ഇറാൻ – ഇസ്രായേൽ -യുഎസ് സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്. മാർച്ച് മാസത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ALSO READ: ആരാധനാലയങ്ങളിലെ സ്വര്‍ണം സര്‍ക്കാരിലേക്ക്? കേന്ദ്രം പറയുന്നത് കേള്‍ക്കൂ

മെയ് 1ന് 111720 രൂപ നിരക്കിലായിരുന്നു വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും 1.1ൽ സ്വർണവില തുടർന്നു.  13ാം തീയതി വൻ വർധനവാണ് വിലയിൽ സംഭവിച്ചത്. പവന് 1,23,120 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് സ്വർണം കുതിച്ചു. സ്വർണം, വെള്ളി, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തിയതാണ് വർധനവിന് കാരണമായത്.

സ്വർണവില കുറയുമോ?

സ്വർണവില ഉയരുന്നത് സാധാരണക്കാരെയും ആശങ്കപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്. പ്രത്യേകിച്ച് വിവാഹസീസണിലെ വിലക്കയറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളും മറ്റ് ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും കേരളത്തിലെ സ്വർണവിലയേയും ബാധിക്കുന്നുണ്ട്. വരുംദിവസങ്ങളിലും സ്വർണവിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡോളറിന്റെ മൂല്യങ്ങളിലെ കയറ്റിറക്കങ്ങൾ രാജ്യാന്തര മാർക്കറ്റിൽ പ്രതിഫലിക്കും. ഇത് ഇന്ത്യൻ വിപണിയേയും സ്വാധീനിക്കും.

കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ അളവ്

സ്വർണത്തെ ആഭരണം എന്നതിലുപരി നിക്ഷേപമായിട്ടാണ് എല്ലാവരും കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം, ഇന്ത്യയിൽ ഒരു വ്യക്തിക്ക് കൈയിൽ കരുതാവുന്ന സ്വർണത്തിന്റെ അളവിന് പരിധിയുണ്ട്.  സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാമും അവിവാഹിതരോ വിവാഹിതരോ ആയ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വർണവുമാണ് കൈവശം സൂക്ഷിക്കാൻ സാധിക്കുന്നത്.

English Summary:

Everyone sees gold as an investment rather than as an ornament. According to the guidelines of the Central Board of Direct Taxes, in India, women can own 500 grams of gold, single women can own 250 grams, and single or married men can own 100 grams of gold.

Follow Us