Kerala Gold Rate Today: റെക്കോഡ് കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; 79000-ത്തിൽ തുടരുന്നു
Kerala Gold Rate Today: 80,000 തൊടാൻ വെറും 440 രൂപയുടെ മാത്രമിരിക്കെ ഇന്ന് സ്വർണവിലയിൽ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെക്കോഡ് ഉയരത്തിലാണ് പോയികൊണ്ടിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 79,560 രൂപയിലാണ് കഴിഞ്ഞ രണ്ട് ദിവസവും വ്യാപാരം പുരോഗമിച്ചത്. 80,000 തൊടാൻ വെറും 440 രൂപയുടെ മാത്രമിരിക്കെ ഇന്ന് സ്വർണവിലയിൽ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് പവന് 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 79480 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയായി. എന്നാൽ ഇന്ന് വില കുറഞ്ഞത് ആശ്വസിക്കാൻ വകയില്ലെന്നാണ് വിദഗ്ധരുടെ പ്രവചനം. കാരണം ആഗോള വിപണിയിലെ പ്രതിസന്ധികളുടെ ചുവടുപിടിച്ചാണ് സ്വർണത്തിന് വില ഏറുന്നത്. ഇതുകൊണ്ട് തന്നെ ഇനിയും സ്വർണ വില കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്.
Also Read:ഭംഗി മാത്രം പോരാ, സ്വർണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
സെപ്റ്റംബർ മാസം ആരംഭിച്ച് എട്ട് ദിവസം പിന്നിടുമ്പോൾ 1680 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 77000-ത്തിൽ ആരംഭിച്ച സ്വർണവിലയാണ് ആറാം ദിവസം 79000-ത്തിൽ എത്തി നിൽക്കുന്നത്.സെപ്റ്റംബർ മൂന്നിന് ഒറ്റയടിക്ക് 640 രൂപ കൂടി 78440 രൂപയിലേക്ക് എത്തി, ഇതിനു തൊട്ടടുത്ത ദിവസം നേരിയ ഇടിവ് സംഭവിച്ചെങ്കിലും സെപ്റ്റംബർ അഞ്ചിന് 78920 രൂപയായി വർധിച്ചു. ഇതിനു പിന്നാലെയാണ് ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ച് കൊണ്ട് സ്വർണ വില 79000 -തൊട്ടത്.
ഇതോടെ ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.അടുത്ത വർഷം സ്വർണ വില ഒരു ലക്ഷം കടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ആഗോളതലത്തിൽ സ്വർണം ഔൺസിന് 5000 ഡോളർ തൊട്ടാൽ കേരളത്തിൽ സ്വർണ വില 1.10 ലക്ഷം ആയേക്കും