Tata New Car Price: 1.55 ലക്ഷം രൂപ കുറയും, നെക്സോണിന് ഇഎംഐ എത്രയടക്കണം?
മിക്ക ആളുകളും ലോണിലാണ് കാറുകൾ വാങ്ങുന്നത്, വാഹനം വില കുറയുന്നതിൻ്റെ നേട്ടം ലോണിൽ അല്ലെങ്കിൽ ഇഎംഐയിൽ വാഹനം വാങ്ങുന്നവർക്ക് സഹായകരമായിരിക്കും
ബഡ്ജറ്റിൽ കുറയുമെന്നോർത്ത് നേരത്തെ കാത്തിരുന്ന പരിപാടിയല്ലിത്. ജിഎസ്ടിയിൽ മാറ്റങ്ങൾ വന്നതോടെ വാഹനങ്ങളുടെ വിലയും കുറഞ്ഞിരിക്കുകയാണ്.
2025 സെപ്റ്റംബർ 22 മുതൽ ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ വിലക്കുറവിൽ വാങ്ങാം. ഇതുമൂലം ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ കാറുകളുടെയും എസ്‌യുവികളുടെയും വിലയിൽ 65,000 രൂപ മുതൽ 1.55 ലക്ഷം രൂപ വരെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോണും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഈ കാർ ലോണിൽ എടുക്കുകയാണെങ്കിൽ, പ്രതിമാസ ഇഎംഐ എന്തായിരിക്കും? എന്നു കൂടി നോക്കാം.
എത്ര രൂപ ലാഭിക്കാം?
8 ലക്ഷം രൂപയാണ് ടാറ്റാ നെക്സോണിൻ്റെ പ്രാരംഭവില, ടോപ്പ് വേരിയന്റിന് 15.60 ലക്ഷം രൂപയുമാണ് വില. പുതിയ നിയമങ്ങൾക്ക് ശേഷം, ടോപ്പ് വേരിയൻ്റ് വാങ്ങുന്നവർക്ക് 1.55 ലക്ഷം രൂപ വരെ കുറയും. അതായത്, നേരത്തെ 15.60 ലക്ഷം രൂപ വിലയുണ്ടായിരുന്ന ടാറ്റ നെക്‌സോൺ ഇപ്പോൾ വെറും 14.05 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. 10 ശതമാനം ജിഎസ്ടി കുറയുന്നത് വഴിയാണിത്.
ലോണിട്ടാൽ
മിക്ക ആളുകളും ലോണിലാണ് കാറുകൾ വാങ്ങുന്നത്, വാഹനം വില കുറയുന്നതിൻ്റെ നേട്ടം ലോണിൽ അല്ലെങ്കിൽ ഇഎംഐയിൽ വാഹനം വാങ്ങുന്നവർക്ക് സഹായകരമായിരിക്കും. ടാറ്റ നെക്‌സോണിൻ്റെ ഉയർന്ന വേരിയൻ്റ് (14.05 ലക്ഷം രൂപ, എക്സ്-ഷോറൂം) ലോണിൽ വാങ്ങുന്നതിന്റെ കണക്കുകൂട്ടൽ നമുക്ക് മനസ്സിലാക്കാം. 9 ശതമാനം പലിശ നിരക്കും 5 വർഷത്തെ ലോൺ കാലാവധിയും അടിസ്ഥാനമാക്കി നോക്കിയാൽ. ഡൽഹിയിലെ ഓൺ-റോഡ് വില (10% റോഡ് നികുതി, 7,000 രൂപ രജിസ്ട്രേഷൻ, 20,000 രൂപ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ) ഏകദേശം 15.82 ലക്ഷം രൂപയായിരിക്കും.
വ്യത്യസ്ത ഡൗൺ പേയ്‌മെൻ്റുകൾ നോക്കിയാൽ
7 ലക്ഷം ഡൗൺ പേയ്‌മെന്റ് : 7 ലക്ഷം രൂപയുടെ ഡൗൺ പേയ്‌മെൻ്റ് നടത്തുകയാണെങ്കിൽ, നിങ്ങൾ 7 ലക്ഷം രൂപ വായ്പ എടുക്കേണ്ടിവരും. ഇതിന്, നിങ്ങൾ എല്ലാ മാസവും 14,531 രൂപ ഇഎംഐ അടയ്ക്കണം. 5 വർഷത്തിനുള്ളിൽ, ആകെ 8.72 ലക്ഷം രൂപ (വായ്പ + പലിശ) അടയ്ക്കണം.
4 ലക്ഷം രൂപ ഡൗൺ പേയ്‌മെൻ്റ് : 4 ലക്ഷം ഡൗൺ പേയ്‌മെൻ്റ് നടത്തിയാൽ, നിങ്ങൾ 10 ലക്ഷം രൂപ വായ്പ വേണം. ഇതിൻ്റെ ഇഎംഐ പ്രതിമാസം 20,758 രൂപയായിരിക്കും. 5 വർഷത്തിനുള്ളിൽ ആകെ തിരിച്ചടവ് 12.45 ലക്ഷം രൂപയായിരിക്കും.
2 ലക്ഷം രൂപയുടെ ഡൗൺ പേയ്‌മെന്റ് : നിങ്ങൾ വെറും 2 ലക്ഷം രൂപയുടെ ഡൗൺ പേയ്‌മെന്റ് നടത്തിയാൽ, 12 ലക്ഷം രൂപ വായ്പ എടുക്കേണ്ടിവരും. ഇതിൻ്റെ ഇഎംഐ പ്രതിമാസം 24,910 രൂപയായിരിക്കും, ആകെ 14.95 ലക്ഷം രൂപ 5 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടിവരും.