Kerala Gold Rate: സ്വർണം ദേ പോയി… വില മുന്നോട്ട്; ഇന്നത്തെ നിരക്ക് അറിയാം

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 111080 രൂപയായിരുന്നെങ്കിൽ രാത്രിയോടെ വില ഉയർന്നു, 1,11,600 രൂപ നിരക്കിലെത്തി. ഏപ്രിൽ 8ന് 1,12,800 രൂപയോളം ഉയർന്നെങ്കിൽ തൊട്ടടുത്ത ദിവസം വില ഇടിഞ്ഞു. യുഎസും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണ് വില ഉയർന്നത്.

Kerala Gold Rate: സ്വർണം ദേ പോയി... വില മുന്നോട്ട്; ഇന്നത്തെ നിരക്ക് അറിയാം

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 12:29 PM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ 1,11,600 രൂപയായിരുന്നു ഒരു പവന് വില. എന്നാൽ ഇന്ന് വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 600 രൂപയാണ് കൂടിയത്.  ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,12,200 രൂപയായി ഉയർന്നു.  വിപണിവില 1,12,200 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ​ഗ്രാമിന് 14,025 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്.

ഒരു ദിവസം രണ്ട് വില

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 111080 രൂപയായിരുന്നെങ്കിൽ രാത്രിയോടെ വില ഉയർന്നു, 1,11,600 രൂപ നിരക്കിലെത്തി. ഏപ്രിൽ 8ന് 1,12,800 രൂപയോളം ഉയർന്നെങ്കിൽ തൊട്ടടുത്ത ദിവസം വില ഇടിഞ്ഞു. ഏപ്രിൽ രണ്ടിന് 1,09,240 രൂപയായി വില താഴ്ന്നിരുന്നു. ഇതോടെ പ്രതീക്ഷ കൂടിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കഥ മാറി, വില കൂടി.

ALSO READ: കോഴിയിറച്ചി ആവോളം കഴിച്ചോളൂ, വില കുറഞ്ഞു; ഇനി കൂടുമോ?

മാർച്ചിൽ സ്വർണത്തിന് വില കുറഞ്ഞിരുന്നു

മാർച്ച് മാസത്തിൽ വൻ ഇടിവാണ് സ്വർണത്തിനുണ്ടായത്. 26,000 രൂപയിലേറെ രൂപ കുറഞ്ഞതായാണ് കണക്ക്. ഇതിനിടെ ഒരു ലക്ഷത്തിന് താഴേക്കും സ്വർണ വിലയെത്തി. എന്നാൽ ആ ആശ്വാസത്തിന് ആയുസ് മണിക്കൂറുകൾ മാത്രമായിരുന്നു. ഡിസംബര്‍ 23നാണ് ആദ്യമായി സ്വർണ വില പവന് ഒരു ലക്ഷം കടന്നത്. ജനുവരി 31നാണ് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

സ്വർണവിലയിൽ സംഭവിക്കുന്ന ഈ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്. ആ​ഗോള വിപണിയിലെ അസ്ഥിരതയാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നത് സ്വർണവിലയെ ബാധിക്കുന്നുണ്ട്. യുഎസും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണ് വില ഉയർന്നത്.

Follow Us
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്