Gold Rate Today : ഇത് ഇരട്ടി ആശ്വാസം; കുത്തനെ ഇടിഞ്ഞ് സ്വർണവില

Kerala Gold Rate Today May 23 20023 : രണ്ട് ദിവസം മുമ്പ് സർവ്വകാല റെക്കോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഇത് തുടർച്ചയായിട്ടാണ് സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞത്

Gold Rate Today : ഇത് ഇരട്ടി ആശ്വാസം; കുത്തനെ ഇടിഞ്ഞ് സ്വർണവില

അപ്രതീക്ഷിതമായി സ്വർണവില ഇടിയുമെന്ന ഭീതിയും വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ ഉണ്ട്

Published: 

23 May 2024 12:10 PM

Kerala Gold Price Today 23.05.24 : സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ ആശ്വാസവുമായി തുടർച്ചയായിട്ടുള്ള വില ഇടിവ്. തുടർച്ചയായി രണ്ട് ദിവസം കുത്തനെ വില ഇടിഞ്ഞ സ്വർണവില പവന് 55,000ത്തിൽ നിന്നും 53,000ത്തിലേക്ക് താഴ്ന്നു. രണ്ട് ദിവസം കൊണ്ട് 1,300 ഓളം രൂപയാണ് സ്വർണവിലയിൽ കുറഞ്ഞിരിക്കുന്നത്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശ്വാസമാണ് നൽകുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഒരു പവന് ഇന്ന് ഇടിഞ്ഞത് 800 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 6,730 രൂപയാണ്. പവന് ഈടാക്കുന്നത് 53,840 രൂപയാണ്. ജിഎസ്ടി, അഞ്ച് ശതമാനം പണിക്കൂലി (മിനിമം), ഹോൾമാർക്ക് ഫീസ് എന്നിങ്ങനെ ചേരുമ്പോൾ ഒരു പവന് സ്വർണത്തിൻ്റെ വില 58,420 രൂപയായി മാറുക.

ALSO READ : Gold Price Today: ചരിത്രത്തിലാദ്യം….; 55,000 കടന്ന് സ്വർണവില

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരുമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 3.30 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 97 രൂപയാണ്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്