Kerala Gold Rate: ഇന്ന് സ്വർണ്ണവില കൂടിയോ കുറഞ്ഞോ? നിരക്ക് അറിയാം

Kerala Gold Rate Today November 25:ഒരു ലക്ഷവും കടന്ന് 2 ലക്ഷത്തിന്റെ അടുത്ത് വരെ സ്വർണ്ണത്തിന്റെ നിരക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ച് സ്വർണം എന്നത് ഒരു അന്യമായ ലോഹമായി മാറുന്നതിനിടയിലാണ് നവംബർ മാസത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ സ്വർണ്ണത്തിന്റെ നിരക്ക് കുറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക്...

Kerala Gold Rate: ഇന്ന് സ്വർണ്ണവില കൂടിയോ കുറഞ്ഞോ? നിരക്ക് അറിയാം

Gold Rate Today November 25

Updated On: 

25 Nov 2026 | 10:24 AM

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ സ്വർണത്തിന്റെ വില പൊതുവേ ഒരു ശക്തമായ മുന്നേറ്റം ആയിരുന്നു കാഴ്ചവച്ചുകൊണ്ടിരുന്നത്. ആഗോള സാമ്പത്തിക അനശ്ചിതത്വങ്ങളും പണപ്പേരുപ്പവും കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് വിപണിയിലും വമ്പൻ ഡിമാൻഡ് ആയിരുന്നു. ഇതുതന്നെയായിരുന്നു സ്വർണത്തിന് ആവശ്യക്കാർ കൂടുവാനും വില കുതിച്ചുയരാനും ഉണ്ടായ ഒരു പ്രധാന കാരണവും.

ഒരു പവൻ സ്വർണത്തിന്റെ നിരക്ക്…

ഒരു ലക്ഷവും കടന്ന് 2 ലക്ഷത്തിന്റെ അടുത്ത് വരെ സ്വർണ്ണത്തിന്റെ നിരക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ച് സ്വർണം എന്നത് ഒരു അന്യമായ ലോഹമായി മാറുന്നതിനിടയിലാണ് നവംബർ മാസത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ സ്വർണ്ണത്തിന്റെ നിരക്ക് കുറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 91,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പടുത്തിയത്. ഒരു ​ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്ത നിരക്ക് 11,420 രൂപയാണ്.

കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 93,720 രൂപയായിരുന്നു. ഏതാനും വർഷത്തെ ട്രെൻഡുകൾ നോക്കുമ്പോൾ 2026 നവംബർ മാസത്തിൽ സ്വർണ്ണത്തിന്റെ വിലയിൽ രേഖപ്പെടുത്തിയത് വലിയ ചാഞ്ചാട്ടം ആണ്. മാസത്തിന്റെ തുടക്കത്തിലും ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയിരുന്നു സ്വർണ്ണത്തിന്റെ നിരക്ക് ഉണ്ടായിരുന്നത്. പിന്നീട് വില കുത്തനെ ഇടിഞ്ഞ് 91,000 രൂപ എന്ന നിരക്കിലേക്ക് താഴ്ന്ന കാഴ്ചയാണ് വിപണിസാക്ഷ്യം വച്ചത്.

ALSO READ:പ്രതീക്ഷ തകർത്ത് സ്വർണം, വീണ്ടും കുതിപ്പ്! നവംബർ 23-ലെ വില

നവംബർ ഒന്നിന് പവന് 1, 01, 840 രൂപ എന്ന നിരക്കിൽ ആയിരുന്നു വ്യാപാരം ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ വില പടിപടിയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1, 07, 080 എന്ന രൂപയിലും എത്തി. നവംബർ ആറിന് രാവിലെയും ഇതേ നിരക്കിൽ തുടർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുറയാനായിട്ട് തുടങ്ങുകയായിരുന്നു. നവംബർ ഒൻപതിന് 1,06, 040 രൂപവരെ വീണ്ടും ഉയർന്നെങ്കിലും പിന്നീട് വിപണിയിൽ കണ്ടത് തുടർച്ചയായ ഇടിവാണ്. നവംബർ 13ന് ഉച്ചയ്ക്ക് ശേഷം 1,00,720 രൂപയിൽ എത്തിയ സ്വർണത്തിന്റെ വില നവംബർ 17ന് ലക്ഷം എന്ന കടമ്പയ്ക്കും താഴെ എത്തുകയായിരുന്നു.

ENGLISH SUMMARY

In a surprising turn of events for the month of November, the price of gold has dropped. Today, the price for one sovereign of gold stands at ₹91,360—the lowest rate recorded this month. The price for one gram of gold today is ₹11,420.

Loading...
Unable to load recommendations.
Follow Us
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ