Kerala Gold Rate: പൊന്നല്‍പം ഗമയിലാണ്! നിരക്കില്‍ മാറ്റം: നവംബര്‍ മൂന്നിലെ സ്വര്‍ണവില
One Pavan Gold Rate on November 3 Tuesday: ഒക്ടോബറില്‍ വലിയ തിരിച്ചടി നേരിട്ട സ്വര്‍ണം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. വെള്ളിയാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില 3.29 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,898.90 ഡോളറിലെത്തി. 2025 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഇന്നത്തെ സ്വര്‍ണവില
സ്വര്‍ണവില ഇതാ വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്, ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് വിലയെത്തുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് നിലവില്‍ പൊന്നിന്റെ വില കുതിക്കുന്നത്. നവംബര്‍ രണ്ടിന് ഉണ്ടായിരുന്ന വിലയില്‍ നിന്നും 200 രൂപയുടെ വര്‍ധനവാണ് മൂന്നിന് സംഭവിച്ചത്. 1,02,200 രൂപയ്ക്കായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവ്യാപാരം, എന്നാല്‍ ഇന്ന് 1,02,400 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കൂടി 12,800 രൂപയുമാണ് ഇന്നത്തെ വില.
ആഗോള വിപണിയില്‍ തുടര്‍ച്ചയായ ഇടിവ് നേരിടുന്ന സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലവും പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യങ്ങളും സ്വര്‍ണത്തിന്റെ അടുത്ത നീക്കത്തെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. നവംബര്‍ 3ന് പുറത്തുവരുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാനും സാധ്യതയുണ്ട്.
ഒക്ടോബറില്‍ വലിയ തിരിച്ചടി നേരിട്ട സ്വര്‍ണം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. വെള്ളിയാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില 3.29 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,898.90 ഡോളറിലെത്തി. 2025 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. വെള്ളിയുടെ വിലയിലും വലിയ ഇടിവുണ്ടായി. 6.5 ശതമാനം കുറഞ്ഞ് ഔണ്‍സിന് 49 ഡോളറിലെത്തിയ വെള്ളി 11 മാസത്തിനിടെ ആദ്യമായി 50 ഡോളറിന് താഴെയെത്തി. പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ ലോഹങ്ങള്‍ക്കും തിരിച്ചടിയുണ്ടായി.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് സ്വര്‍ണവിലയെ എങ്ങനെ ബാധിക്കും?
നവംബര്‍ 3ന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പും അതിനുശേഷമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളും ആഗോള വിപണിയില്‍ നിര്‍ണായകമാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സി റിസര്‍ച്ച് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രണവ് മേര്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വം സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് പണം ഒഴുകാന്‍ കാരണമായേക്കാം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം മാത്രം സ്വര്‍ണവിലയുടെ ദിശ നിര്‍ണയിക്കില്ല. അമേരിക്കയുടെ സാമ്പത്തിക നയങ്ങള്‍, പലിശനിരക്ക്, ഡോളറിന്റെ മൂല്യം തുടങ്ങിയ ഘടകങ്ങളും വിലയെ സ്വാധീനിക്കും.
Also Read: Kerala Gold Rate: സ്വർണം പിടിതരില്ല, വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക്
പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിര്‍ണായകം
അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് പ്രണവ് മേര്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഓഹരികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ ആസ്തികളില്‍ വില്‍പ്പന സമ്മര്‍ദം വര്‍ധിക്കാനും സാധ്യതയുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാറുണ്ട്. ഇത് വിലയ്ക്ക് പിന്തുണ നല്‍കാം. എന്നാല്‍ നിലവിലെ വിപണിസാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ പൊതുവായ ദിശ നിര്‍ണയിക്കുന്നത് സാമ്പത്തിക ഘടകങ്ങളായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
English Summary
Check the latest Kerala gold rate for November 3 and find out how much buyers need to pay for one pavan of gold jewellery. The report covers the prevailing gold price and the cost of purchasing a one-pavan ornament in Kerala.