Gold Rate: സ്വർണം സ്വന്തമാക്കാം; കാത്തിരുന്ന വിലയിലേക്ക്…ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold Rate Today: ഇനിയും ചരിത്രവിലകളിൽ എത്തുമോ എന്ന ആശങ്ക ഉണ്ടെങ്കിലും നിലവിലെ നിരക്കുകൾ ആശ്വാസം പകരുന്നവയാണ്. പ്രത്യേകിച്ച് നവംബർ മാസത്തിൽ വിവാഹ സീസൺ വരുന്നതിനാൽ സ്വർണാഭരണങ്ങൾ വാങ്ങിക്കാൻ കാത്തിരിക്കുന്നവർക്ക് അനുകൂലമാണ് ഇപ്പോഴത്തെ സ്ഥിതി.
ആശങ്കകൾക്ക് അറുതിവരുത്തി സംസ്ഥാനത്തെ സ്വർണവില. റെക്കോർഡുകൾ കീഴടക്കിയ കുതിപ്പിന് അന്ത്യം വരുത്തിയാണ് സ്വർണവില തൊണ്ണൂറായിരങ്ങളിൽ നിന്ന് എൺപതിനായിരത്തിലേക്ക് കൂപ്പുകുത്തിയത്. ഇനിയും ചരിത്രവിലകളിൽ എത്തുമോ എന്ന ആശങ്ക ഉണ്ടെങ്കിലും നിലവിലെ നിരക്കുകൾ ആശ്വാസം പകരുന്നവയാണ്. പ്രത്യേകിച്ച് നവംബർ മാസത്തിൽ വിവാഹ സീസൺ വരുന്നതിനാൽ സ്വർണാഭരണങ്ങൾ വാങ്ങിക്കാൻ കാത്തിരിക്കുന്നവർക്ക് അനുകൂലമാണ് ഇപ്പോഴത്തെ സ്ഥിതി.
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റം വന്നത്. രാവിലെ ഒരു പവന് 89160 രൂപ രേഖപ്പെടുത്തിയെങ്കിൽ വൈകിട്ട് 600 രൂപ കൂടി 89760 രൂപയായി. എന്നാൽ ഇന്ന് വീണ്ടും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഒരു പവൻ സ്വർണത്തിന് 88,360 രൂപയാണ് നൽകേണ്ടത്.
അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ ഏകദേശം 96,224 രൂപയായിരിക്കും മൊത്ത വില. ജ്വലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അതേസമയം ഒരു ഗ്രാം സ്വർണത്തിന് 11,045 രൂപയാണ് അടിസ്ഥാന വില.
ALSO READ: സ്വർണം എൺപതിനായിരത്തിൽ, വെള്ളിയും താഴോട്ട്; ആഭരണങ്ങൾ വാങ്ങാൻ മികച്ച സമയം ഇതോ?
യു.എസും ചൈനയുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടായേക്കുമെന്ന പ്രതീക്ഷ വില കുറവിന് കാരണമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൻ്റെ ഡിമാൻഡ് കുറയ്ക്കുകയും യു.എസ്. ഡോളർ ശക്തിപ്പെടാൻ കാരണമാവുകയും ചെയ്തു.
കൂടാതെ ഗാസ ഇസ്രായേൽ സംഘർഷങ്ങളിലെ സമാധാന ശ്രമവും ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയ്ക്കുകയും സ്വർണ്ണത്തിന്റെ ഡിമാൻഡ് താഴ്ത്തുകയും ചെയ്തു. അതേസമയം, സ്വർണവില ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനം തിരിച്ചടിയായേക്കാം. പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനമായാണ് കുറച്ചത്.