Aadhaar Card New Rules: നവംബർ 1 ഒന്നു മുതൽ ആധാർ കാർഡിൽ 3 പ്രധാന മാറ്റങ്ങൾ; ഇവ ശ്രദ്ധിക്കാതെ പോകരുത്
Aadhaar Card New Rules from November 1: വിവിധ പ്രക്രിയകൾക്കായി നാം അടക്കേണ്ട ഫീസിലും മാറ്റം വന്നിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട നടത്തുന്ന ഈ പ്രവർത്തനങ്ങൾക്ക് ഫീസ് അടക്കേണ്ടതില്ല
ആധാർ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത. ഇനി നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട തിരുത്തലുകൾക്ക് നീണ്ട ക്യൂ നിന്ന് സാധിച്ചിടുക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി മൊബൈൽ നമ്പർ എന്നിങ്ങനെ എന്തും ആവട്ടെ എല്ലാം ഇനി മുതൽ നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ ഓൺലൈനായി തിരുത്താൻ സാധിക്കും.
നവംബർ ഒന്നുമുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. ആധാർ സേവനങ്ങൾ കൂടുതൽ വേഗതയേറിയതും ലളിതവും കൂടുതൽ സുരക്ഷിതവും ഉപയോഗസൗഹൃദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കൂടാതെ വിവിധ പ്രക്രിയകൾക്കായി നാം അടക്കേണ്ട ഫീസിലും മാറ്റം വന്നിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട നടത്തുന്ന ഈ പ്രവർത്തനങ്ങൾക്ക് ഫീസ് അടക്കേണ്ടതില്ല.
ആ പ്രധാന മാറ്റങ്ങൾ ഇവയാണ്
1. ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ
മുമ്പ് എന്തെങ്കിലും കാര്യങ്ങൾ ആധാർ കാർഡിൽ തിരുത്തുന്നതിനായി നിങ്ങൾ അക്ഷയ കേന്ദ്രത്തിൽ പോകണമായിരുന്നു. എന്നാൽ ഇനി മുതൽ അതിന്റെ ആവശ്യമില്ല എല്ലാ പ്രക്രിയയും ഓൺലൈനായി ചെയ്യാൻ സാധിക്കും. നിങ്ങളുടെ പേര്, വിലാസം മറ്റു വിശദാംശം, പാൻ കാർഡ് പാസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റേഷൻ കാർഡ് പോലുള്ള ഔദ്യോഗിക സർക്കാർ രേഖകൾ ഉപയോഗിച്ച് അത് യാന്ത്രികമായി തന്നെ പരിശോധിച്ചു ഉറപ്പിക്കും. ഇത് വളരെ വേഗതയേറിയതും സുരക്ഷിതവുമായ തിരുത്തൽ പ്രക്രിയ ഉറപ്പാക്കുന്നു.
പുതുക്കിയ ഫീസ് ഘടന
- പേര്, വിലാസം മൊബൈൽ നമ്പർ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ
- വിരലടയാളം ഐറിസ്കാന് അല്ലെങ്കിൽ ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് 125 രൂപ
- അഞ്ചു മുതൽ ഏഴ് വയസ്സുവരെയും 15 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ബയോമെട്രിക് അപ്ഡേറ്റുകൾ.
- 2026 ജൂൺ 14വരെ സൗജന്യ ഓൺലൈൻ ഡോക്യുമെന്റ് അപ്ഡേറ്റുകൾ, അതിനുശേഷം എന്റോൾമെന്റ് സെന്ററിൽ 75 രൂപ ചെലവാകും
ആധാർ അപേക്ഷകൾക്ക് 40 രൂപ - ഹോം എന്റോൾമെന്റ് സേവനം: അതേ വിലാസത്തിൽ ആദ്യ വ്യക്തിക്ക് 700 രൂപയും അധികമായി വരുന്ന ഓരോ വ്യക്തിയും 350 രൂപയും അടയ്ക്കണം
2. ആധാർ പാൻ കാർഡ് ലിങ്കിങ് നിർബന്ധം
പാൻകാർഡ് ഉള്ള ഓരോ വ്യക്തിയും 2025 ഡിസംബർ 31നകം അവരുടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണ. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ 2026 ജനുവരി ഒന്നു മുതൽ പാൻ നിഷ്ക്രിയമാകുന്നതിനും സാമ്പത്തിക അല്ലെങ്കിൽ നികുതി സംബന്ധമായ ആവശ്യങ്ങൾക്ക് അത് ഉപയോഗശൂന്യമാകുന്നതിനും കാരണമാകും. കൂടാതെ പുതിയ പാൻ കാർഡ് അപേക്ഷകർക്ക് പ്രക്രിയയുടെ ഭാഗമായി ആധാർ പരിശോധനയും അത്യാവശ്യമാണ്.
2. KYC പ്രക്രിയ ലളിതമാക്കി
ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഉള്ള കെവൈസി നടപടിക്രമം കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. ഇനിമുതൽ ഈ വഴികളിലൂടെ കെവൈസിയം പൂർത്തിയാക്കാം
1. ആധാർ otp പരിശോധന
2. വീഡിയോ KYC
3. മുഖാമുഖ പരിശോധന
ഈ പുതിയ മാറ്റങ്ങൾ ജനങ്ങളുടെ സമയം ലാഭിക്കുന്നതിനൊപ്പം നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു.