Kerala Gold Rate: ഹാവൂ… വില കുറച്ച് സ്വർണം; ആശ്വസിക്കാറായോ?
Kerala Gold Rate Update: ഇന്നലെ മൂന്ന് തവണയാണ് സ്വർണവില മാറിയത്. വ്യാപാരം തുടങ്ങിയപ്പോൾ 108000 രൂപയായിരുന്നെങ്കിൽ ഉച്ചയ്ക്ക് 108720 രൂപയായി നിരക്ക് കൂടി. രാത്രി 109480 രൂപയായി വർദ്ധിച്ചു. ജനുവരി 31നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. പവന് 1,31,160 രൂപയായിരുന്നു വില.

Gold Rate
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഇത് രണ്ടാം തവണയാണ് വില മാറിയത്. രാവിലെ ഒരു പവന് 1,09,480 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ ആ വില കുറഞ്ഞു. 440 രൂപയാണ് പവന് കുറഞ്ഞത്. നിലവിൽ ഒരു പവന് 1,09,040 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. വിപണിവില 1,09,040 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഗ്രാമിന് 13,630 രൂപയാണ് നൽകേണ്ടത്.
ഇന്നലെ മൂന്ന് തവണയാണ് സ്വർണവില മാറിയത്. വ്യാപാരം തുടങ്ങിയപ്പോൾ 108000 രൂപയായിരുന്നെങ്കിൽ ഉച്ചയ്ക്ക് 108720 രൂപയായി നിരക്ക് കൂടി. രാത്രി 109480 രൂപയായി വർദ്ധിച്ചു. ഇന്നലെ ഒരു ദിവസം ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് കൂടിയത്.
ALSO READ: പൊന്ന് വാങ്ങാന്‍ ഇന്ന് പോകണോ? ഇന്നത്തെ സ്വര്‍ണവില ഇതാ
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. ജനുവരി 31നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ പിന്നീട് കൂടിയും കുറച്ചും വില മുന്നേറി. യുദ്ധത്തിന് പിന്നാലെ മാർച്ച് 23ന് ഒരു ലക്ഷത്തിന് താഴേക്ക് വില ഇടിഞ്ഞിരുന്നു.
ഇറാനിൽ യുദ്ധം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് ക്രൂഡ് ഓയിൽ വില ഇടിയാനും സ്വർണവില കൂടാനും കാരണമായത്. എന്നാൽ അതിനെ പറ്റി യുഎസിൽ നിന്നുള്ള സ്ഥിരീകരണം ഇല്ലാത്തതും ട്രംപ് കരയുദ്ധത്തിലേക്ക് തിരിയുമെന്ന റിപ്പോർട്ടുകൾ സ്വർണവില ഇടിയാൻ കാരണമായി. ഔൺസിന് 4,570 ഡോളറെന്ന നിലയിലാണ് നിലവിൽ സ്വർണത്തിന്റെ വ്യാപാരം.