AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വർണം വാങ്ങാൻ വില കനിയുമോ? ഇന്നത്തെ നിരക്ക്

Kerala Gold Rate Today: രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടൊയാണ് കേരളത്തിലും വില വർധിച്ചത്. ക്രൂഡോയിൽ വില വർധിച്ചതും പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരമാകാത്തതുമാണ് നിലവിലെ കുതിപ്പിന് പ്രധാന കാരണം. കൂടാതെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവും സ്വർണവിലയിൽ പ്രതിഫലിച്ചു. കൂടാതെ പലിശപ്പേടിയും വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും.

Kerala Gold Rate: സ്വർണം വാങ്ങാൻ വില കനിയുമോ? ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Sep 2026 | 08:10 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വില കൂടി. നിലവിൽ പവന് 1,14,040 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,255 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 254.90 രൂപയും കിലോയ്ക്ക് 2,54,900 രൂപയുമാണ് നൽകേണ്ടത്.

പലിശപ്പേടിയിൽ സ്വർണം

രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടൊയാണ് കേരളത്തിലും വില വർധിച്ചത്. ക്രൂഡോയിൽ വില വർധിച്ചതും പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരമാകാത്തതുമാണ് നിലവിലെ കുതിപ്പിന് പ്രധാന കാരണം. കൂടാതെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവും സ്വർണവിലയിൽ പ്രതിഫലിച്ചു. കൂടാതെ പലിശപ്പേടിയും വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും.

പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാവുമ്പോഴും ഈ നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാവുമ്പോഴും പലിശഭാരം കൂട്ടാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്. പലിശ നിരക്ക് കൂട്ടിയാൽ സ്വർണവില താഴേക്കിറങ്ങും.

ALSO READ: പൊന്ന് വാങ്ങാന്‍ പ്ലാനുണ്ടോ? നിരക്കറിഞ്ഞ് പോകാം; ഇന്നത്തെ സ്വര്‍ണവില

അടുത്ത ആഴ്ച നിർണായകം

അടുത്ത ആഴ്ച നടക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം സ്വർണവിലയിൽ നിർണായക പങ്ക് വഹിക്കും. കൂടാതെ, യുഎസ് ഉൽപാദന, പണപ്പെരുപ്പ കണക്കുകളും സ്വർണവിലയെ സ്വാധീനിക്കും.

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

വിവാഹ സീസണും വരാൻ പോകുന്ന ദസറ, ദീപാവലി ആഘോഷങ്ങളുമെല്ലാം സ്വർണത്തിനെറെ ഡിമാൻഡ് ഉയർത്തും.  പൊന്നിന്റെ ഡിമാൻഡ് ഉയരുന്നത് വില കുതിക്കാൻ കാരണമാകും. അതിനാൽ, അതേസമയം, സ്വർണം വാങ്ങുന്നതിന് മുമ്പ് മറ്റ് ജ്വല്ലറികളിലെ വിലകളെ താരതമ്യം ചെയ്യണമെന്നും വിദഗ്ധർ പറയുന്നു. പണിക്കൂലി വ്യത്യസ്തമായതിനാൽ വിലയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിച്ചേക്കും. കൂടാതെ, അഡ്വാൻസ് ബുക്കിങ് ചെയ്യുന്നതും മികച്ചൊരു ഓപ്ഷനാണ്.

Follow Us