AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്നും കുറയുമോ? എത്ര നല്‍കണം?

Gold Price Kerala Today (September 25): സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനുള്ളില്‍ അറിയാം. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഇന്നലെ പവന് 1,120 രൂപ ഇടിഞ്ഞിരുന്നു. സെപ്തംബര്‍ 23-ന് 1,13,080 ആയിരുന്നു പവന്റെ വില. ഇന്നലെ അത് 1,11,960 ആയി കുറഞ്ഞു.

Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? ഇന്നും കുറയുമോ? എത്ര നല്‍കണം?
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 25 Sep 2026 | 07:42 AM

സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില അല്‍പസമയത്തിനുള്ളില്‍ അറിയാം. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഇന്നലെ പവന് 1,120 രൂപ ഇടിഞ്ഞിരുന്നു. സെപ്തംബര്‍ 23-ന് 1,13,080 ആയിരുന്നു പവന്റെ വില. ഇന്നലെ അത് 1,11,960 ആയി കുറഞ്ഞു. ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളായിരുന്നു ഇതിന് കാരണം. ഡോളറിന്റെ മൂല്യവർധനവും യുഎസ് ബോണ്ട് യീൽഡിന്റെ കുതിച്ചുചാട്ടവുമായിരുന്നു വിലയിടിവിന്റെ പ്രധാന കാരണം.

പണപ്പെരുപ്പ ഭീതിയും യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഇനിയും ഉയർത്തിയേക്കുമെന്ന സൂചനകളും അമേരിക്കൻ കടപ്പത്രങ്ങളുടെ ആദായനിരക്ക് കൂട്ടി. നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ നിന്ന് പണം പിൻവലിച്ച് ബോണ്ടുകളിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും മാറ്റിയത് സ്വര്‍ണവില ഇടിയാന്‍ കാരണമായി.

പലിശനിരക്ക് കൂടാനുള്ള സാധ്യതകൾ യുഎസ് ഡോളറിനെ കൂടുതൽ കരുത്തുറ്റതാക്കി. ഡോളർ ശക്തമാകുമ്പോൾ മറ്റു രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും, ഇത് ആഭരണ-നിക്ഷേപ മേഖലകളിൽ സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്തതായിരുന്നു മറ്റൊരു കാരണം.

യുഎൻ സമ്മേളനത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നടത്തിയ പ്രസ്താവനകളും വിപണിയിൽ ചലനമുണ്ടാക്കി. ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും, നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും നൽകി.

വരുംദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയരാനുള്ള സാധ്യതകളും വിപണി വിദഗ്ധർ കാണുന്നുണ്ട്. നയതന്ത്ര ചർച്ചകൾ വിജയിക്കുകയും സംഘർഷത്തിന് അയവുവരികയും ചെയ്താൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സുഗമമാകും. ഇത് ക്രൂഡ് ഓയിൽ വില കുറയ്ക്കുകയും പണപ്പെരുപ്പ ഭീതി ഒഴിവാക്കുകയും ചെയ്യും. ഇതോടെ പലിശനിരക്ക് കൂട്ടേണ്ട സാഹചര്യമില്ലാതാവുകയും ഡോളറിന്റെയും ബോണ്ടുകളുടെയും ആകർഷകത്വം കുറയുകയും ചെയ്യും.

Follow Us