Kerala Gold Rate: ചെറിയൊരാശ്വാസം; സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ..

Kerala Gold Rate Today: ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നത് വെല്ലുവിളി ഉയർത്തുകയാണ്. തുടര്‍ച്ചയായ ആക്രമണങ്ങൾ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിക്കുന്നു.

Kerala Gold Rate: ചെറിയൊരാശ്വാസം; സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ..

പ്രതീകാത്മക ചിത്രം

Updated On: 

16 Jun 2025 | 10:16 AM

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 120 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,440 രൂപ നിരക്കിലെത്തി. ഒരു ​ഗ്രാം സ്വർണത്തിന് 9305 രൂപയാണ് ഇന്ന് നൽകേണ്ടത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 74,560 രൂപയായിരുന്നു സ്വർണത്തിന്റെ വിപണിവില. ജൂൺ 13നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണ വില74000 കടന്നത്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്ക് സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെ ഈ വിലക്കുതിപ്പ് നിരാശരാക്കുകയാണ്.

ALSO READ: മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ വിനയായി; 75,000 തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ സ്വര്‍ണവില; സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ടണ്‍ കണക്കിന് സ്വര്‍ണമാണ് ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. നിലവിൽ മധേഷ്യയിലെ സംഘര്‍ഷം സ്വർണവില വർധവിനെ ഏറെ സ്വാധീനിക്കുന്നുണ്ട്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നത് വെല്ലുവിളി ഉയർത്തുകയാണ്. തുടര്‍ച്ചയായ ആക്രമണങ്ങൾ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിക്കുകയാണ്. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെയും ക്രൂഡ് ഓയിലിന്റെ വിലക്കുതിപ്പിന്റെയും പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുമാസത്തെ താഴ്ചയായ 86.09ലേക്ക് വീണിരുന്നു. കൂടാതെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അതും വില വർധനവിലേക്ക് നയിക്കും.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ