AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ വിനയായി; 75,000 തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ സ്വര്‍ണവില; സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

Gold prices rise in Kerala: യുദ്ധസാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന വിശേഷണം സ്വര്‍ണത്തിന് കൂടുതല്‍ വര്‍ധിക്കും. ആളുകള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതോടെ വിലയും കുതിച്ചുയരും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നതും

Kerala Gold Rate: മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ വിനയായി; 75,000 തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ സ്വര്‍ണവില; സാധാരണക്കാരന് കിട്ടാക്കനിയാകുമോ?
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 15 Jun 2025 09:46 AM

റാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതോടെ കുതിച്ചുയരുകയാണ് സ്വര്‍ണവില. പവന് 74,560 രൂപയ്ക്കും ഗ്രാമിന് 9320 രൂപയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കുകയാണ്. ജൂണ്‍ 10ന് 80 രൂപ കുറഞ്ഞതാണ് ഒടുവില്‍ സംഭവിച്ച ഇടിവ്. പിന്നീട് ഓരോ ദിവസവും വില കൂടി വന്നു. ജൂണ്‍ 10ന് 71560 രൂപയായിരുന്നു പവന്റെ നിരക്ക്. 11ന് ഇത് 72160 ആയി വര്‍ധിച്ചു. 12ന് 72800 ആയി. 13ന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 74360 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഒടുവില്‍ ഇന്നലെ 74560 ആയും വര്‍ധിച്ചു. സര്‍വകാല റെക്കോഡാണ് ഇത്.

നാല് ദിവസങ്ങള്‍ക്കിടെ മാത്രം വര്‍ധിച്ചത് 3000 രൂപ. 440 രൂപ കൂടി മാത്രം വര്‍ധിച്ചാല്‍ 75,000 എന്ന ‘നാഴികക്കല്ലും’ പവന്‍ പിന്നിടും. നിലവില്‍ അഞ്ച് ശതമാനം പണിക്കൂലി പരിഗണിച്ചാല്‍ തന്നെ ഒരു പവന്‍ വാങ്ങണമെങ്കില്‍ 80,000ന് മുകളില്‍ കൊടുക്കണം. അടുത്ത നാളുകളിലെങ്ങും സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷ ഉപഭോക്താക്കള്‍ക്കുമില്ല. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകാന്‍ തന്നെയാണ് സാധ്യത.

വിവാഹാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്ന സാധാരണക്കാരെയാണ് ഈ കുതിപ്പ് ഞെട്ടിക്കുന്നത്. യുദ്ധസാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന വിശേഷണം സ്വര്‍ണത്തിന് കൂടുതല്‍ വര്‍ധിക്കും. ആളുകള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതോടെ വിലയും കുതിച്ചുയരും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നതും.

Read Also: Silver ETF: സ്വര്‍ണത്തിനല്ല, ഇപ്പോള്‍ വെള്ളിയ്ക്കാണ് ഡിമാന്റ്; ഇടിഎഫുകള്‍ കുതിക്കുന്നു

ഇതിനൊപ്പം അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അതും വിലവര്‍ധനവിന് ഇന്ധനം പകരും. മധേഷ്യയിലെ സംഘര്‍ഷം വരും ദിവസങ്ങളില്‍ എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചാകും സ്വര്‍ണവിലയുടെ ഭാവി.