Gold Rate: നിലയുറപ്പിക്കാതെ സ്വർണം, വീണ്ടും കൂടി; 320 രൂപയുടെ വർദ്ധനവ്
Kerala Gold Rate Today: ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവിലയുടെ കുതിപ്പിനെ തുടർന്ന് പവൻ ഒരു ലക്ഷം കടക്കുമെന്ന ആശങ്കകൾ ഉയർന്നിരുന്നു. സ്വർണത്തോടൊപ്പം വെള്ളി വിലയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്.
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയും ഒരു ഗ്രാമിന് 11,135 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവിലയുടെ കുതിപ്പിനെ തുടർന്ന് പവൻ ഒരു ലക്ഷം കടക്കുമെന്ന ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ അവയ്ക്ക് അറുതിവരുത്തി സ്വര്‍ണവില 90,000ത്തിനും 89,000ത്തിനും ഇടയില്‍ വന്ന് നില്‍ക്കുകയായിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്താൽ സ്വർണാഭരണത്തിന്റെ മൊത്ത വില ഏകദേശം 96,776 രൂപയായിരിക്കും. ഒരു ഗ്രാം സ്വർണത്തിന് 11,175 രൂപയാണ് നൽകേണ്ടത്.
സ്വർണത്തോടൊപ്പം വെള്ളി വിലയിലും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 164 രൂപയും കിലോഗ്രാമിന് 1,64,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണികളിലെ വിലകൾക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയിലും മാറ്റം വരുന്നത്.
ALSO READ: 1 ലക്ഷമൊന്നും സ്വര്‍ണത്തിന് വേണ്ട, വിലക്കുറവില്‍ സ്വന്തമാക്കാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
ഡോളര്‍ കരുത്താര്‍ജിച്ചതും ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പും സ്വര്‍ണത്തിന്റെ നിരക്ക് കുറയ്ക്കുന്നതിന് കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം സ്വര്‍ണവിലയില്‍ 60 ശതമാനം വളര്‍ച്ച സംഭവിച്ചെങ്കിലും വര്‍ഷാവസനത്തോടെ അത് കുറയുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ കണക്കുകൾ പ്രകാരം, 2025ലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണാഭരണത്തിന്മേലുള്ള ഡിമാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞിരുന്നു. വില ഉയർന്നതോടെ ആളുകൾ ആഭരണം വാങ്ങുന്നത് കുറച്ചതാണ് ഇതിന് കാരണമായത്.
വർഷാവസാനം ഉണ്ടായ ഈ അപ്രതീക്ഷിത ഇടിവ് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷ നൽകുന്നുണ്ട്. പ്രത്യേകിച്ച് വിവാഹ സീസണിൽ വില 90,000ത്തിനും 89,000ത്തിനും ഇടയിൽ നിൽക്കുന്നത് ആശ്വാസമാണ്. എന്നാൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, വ്യാപാര സംഘര്‍ഷങ്ങള്‍, ഡോളര്‍ മൂല്യം തുടങ്ങിയവ വരും മാസങ്ങളില്‍ സ്വർണവിലയുടെ ആക്കം കൂട്ടുമെന്ന സൂചനകളുമുണ്ട്.