AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Water Authority Bill: വാട്ടർ ബിൽ വീട്ടിലിരുന്ന് അടയ്ക്കാം, ചെയ്യേണ്ടത് ഇങ്ങനെ

How To Pay Kerala Water Authority Bill Online: ഇന്ന് ഒട്ടുമിക്ക ബില്ലുകളും ഓൺലൈനായി വീട്ടിലിരുന്ന് കൊണ്ടുതന്നെ അടച്ചുതീർക്കാൻ സാധിക്കും. കേരള സർക്കാരിന്റെ വാട്ടർ അതോറിറ്റി ബില്ലും ഇത്തരത്തിൽ അടയ്ക്കാവുന്നതാണ്.

Water Authority Bill: വാട്ടർ ബിൽ വീട്ടിലിരുന്ന് അടയ്ക്കാം, ചെയ്യേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 06 Nov 2025 11:46 AM

ഓരോ മാസവും ശമ്പളം കിട്ടുമ്പോൾ പലപല ബില്ലുകൾ തീർക്കാനുള്ള തത്രപാടില്ലായിരിക്കും എല്ലാവരും. പക്ഷേ, തിരക്കിട്ട ജീവിതത്തിൽ ഓഫീസുകളിൽ പോയി ക്യൂ നിന്ന് ബിൽ അടയ്ക്കാനും വയ്യ. അതിനൊരു പരിഹാരമായി ഇന്ന് ഒട്ടുമിക്ക ബില്ലുകളും ഓൺലൈനായി വീട്ടിലിരുന്ന് കൊണ്ടുതന്നെ അടച്ചുതീർക്കാൻ സാധിക്കും. കേരള സർക്കാരിന്റെ വാട്ടർ അതോറിറ്റി ബില്ലും ഇത്തരത്തിൽ അടയ്ക്കാവുന്നതാണ്. കെഡബ്ല്യുഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (KWA Official Website) വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

 

വാട്ടർ ബില്ല്  അടയ്ക്കുന്നത് എങ്ങനെ?

 

കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://kwa.kerala.gov.in/ സന്ദർശിക്കുക.

പ്രധാന പേജിലെ ഉപഭോക്തൃ ഭാഗം (Consumer Corner) ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

‘ഓൺലൈൻ സേവനത്തിനായുള്ള വാട്ടർ ചാർജ് അടക്കുക’ (Pay Water Charge) എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

ശേഷം വ്യു ബിൽ (View Bill) എന്നതിൽ നിങ്ങളുടെ ഉപഭോക്തൃ ഐഡിയും രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറും നൽകി ‘പ്രൊസീഡ്’ (Proceed) ബട്ടൺ ക്ലിക്ക് ചെയ്യുക.

തുടർന്ന് നിങ്ങളുടെ വാട്ടർ ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നതാണ്.

പണമടച്ചതിന്‍റെ രസീത് (Payment Receipt) ലഭ്യമാക്കേണ്ട ഇമെയിൽ അഡ്രസ് നൽകുക.

പണമടക്കുന്നതിനായി തന്നിട്ടുള്ള വിവിധ ഓപ്‌ഷനുകളിൽ സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് പണമടക്കുക (Make Payment) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ബില്ല് അടച്ചതിന്‍റെ രസീത് നിങ്ങൾ നൽകിയ ഇമെയിൽ ഐഡിയിൽ ലഭ്യമാകുന്നതാണ്.

ALSO READ: പെൻഷൻ വാങ്ങുന്നവരാണോ? ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയമായി, ചെയ്യേണ്ടത് ഇങ്ങനെ…

 

പേടിഎം വഴി എങ്ങനെ വാട്ടർ ബിൽ അടക്കാം

 

പേടിഎം ആപ്ലിക്കേഷൻ ലോഗിൻ ചെയ്‌ത ശേഷം റീച്ചാർജ് ആൻഡ് ബിൽ പെയ്‌മെന്‍റ്  ഓപ്‌ഷൻ തിരഞ്ഞെടുക്കുക

മൈ ബിൽസ് ആൻഡ് റീച്ചാർജ് പേജിൽ പേ യുവർ ഹോം ബിൽ ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

തുടർന്ന് കാണുന്ന വാട്ടർ ഐക്കണിൽ ക്ലിക്ക് ചെയ്യുക

തുറന്നുവരുന്ന പേജിൽ കേരള വാട്ടർ അതോറിറ്റി തിരഞ്ഞെടുത്ത് ഉപഭോക്തൃ ഐഡി (User ID) നൽകുക.

പ്രോസീഡ് ഓപ്‌ഷൻ ക്ലിക്ക് ചെയ്യുന്നതോടെ അടക്കേണ്ട തുക തെളിവാകും.

വിശദാംശങ്ങൾ പരിശോധിച്ച ശേഷം ലഭ്യമായ പെയ്‌മെന്‍റ് ഓപ്‌ഷനുകളിൽ നിന്ന് സൗകര്യപ്രദമായത് തിരഞ്ഞെടുത്ത് പണം അടയ്ക്കാം.