Kerala Gold Rate: പ്രതീക്ഷ നൽകി സ്വർണം, വില ഇടിയുന്നു; വെള്ളി മോഹങ്ങൾക്കും നല്ലകാലം

Kerala Gold Silver Rate Today: ഇന്ത്യ സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ, അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസം നമ്മുടെ നാട്ടിലെ വിലയെ നേരിട്ട് ബാധിക്കുന്നുണ്ട്. യുഎസ് ഫെഡിന്റെ പലിശ നിരക്കും ഭൗമരാഷട്രീയ സംഘ‍ർഷങ്ങളും സ്വർണത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുന്നു.

Kerala Gold Rate: പ്രതീക്ഷ നൽകി സ്വർണം, വില ഇടിയുന്നു; വെള്ളി മോഹങ്ങൾക്കും നല്ലകാലം

Gold Rate

Updated On: 

02 Feb 2026 | 09:58 AM

തിരുവനന്തപുരം: കേരളത്തിൽ സ്വർണകുതിപ്പിന് തടയിട്ട് വിലയിൽ വൻ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലയിടിവ് സാധാരണക്കാരന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഇത് വെറുമൊരു താത്കാലിക ആശ്വാസം മാത്രമാണോ എന്ന ആശങ്കയും നിലനിൽക്കുന്നു. ഒന്നേക്കാൽ ലക്ഷം കടന്ന പൊന്ന് നിലവിൽ കുതിപ്പിന് ബ്രേക്കിട്ടിരിക്കുകയാണ്.

സ്വർണത്തിന് വില കുത്തനെ ഉയർന്ന വർഷമാണ് 2025. ഏകദേശം 60 ശതമാനത്തിന് മുകളിലാണ് വില വർദ്ധിച്ചത്. വില ഉയർന്നെങ്കിലും ഇന്ത്യക്കാരുടെ സ്വർണമോഹത്തിന് കുറവൊന്നും വന്നിട്ടില്ല, കണക്കുകൾ പ്രകാരം സ്വർണം ഇറക്കുമതി 1.6% വർദ്ധിച്ചു. ഇന്ത്യ സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ, അന്താരാഷ്ട്ര വിപണിയിലെ വിലവ്യത്യാസം നമ്മുടെ നാട്ടിലെ വിലയെ നേരിട്ട് ബാധിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളർ ദുർബലമാകുമ്പോൾ മറ്റു കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങുന്നത് ലാഭകരമാകും. ഇത് സ്വർണത്തിൻ്റെ ആവശ്യം കൂട്ടുകയും വില വർധിപ്പിക്കുകയും ചെയ്യും. കൂടാതെ, യുഎസ് ഫെഡിന്റെ പലിശ നിരക്കും ഭൗമരാഷട്രീയ സംഘ‍ർഷങ്ങളും സ്വർണത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുന്നു.

 

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

 

കേരളത്തിൽ നിലവിൽ ഒരു പവന് 1,11,120 രൂപയാണ് വില. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. ​ഗ്രാമിന് 13,890 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്.

 

ബുർജ് ഖലീഫ പോലെ കിടിലൻ ​മുട്ടവിഭവങ്ങൾ
നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
ചേട്ടാ, ഒരു ടിക്കറ്റ്! കെഎസ്ആര്‍ടിസി ബസില്‍ കയറിയ ജര്‍മന്‍ ഷെപ്പേഡ്‌
വൈദ്യതിലൈനിൽ മനുഷ്യർ, ട്രെയിൻ വരുന്നു
ഹിമപ്പുലിയെ കണ്ടിട്ടുണ്ടോ ഗയ്‌സ്; എല്ലാം വരിവരിയായി പോകുന്നത് കണ്ടോ
Viral Video | തലനാരിഴയിൽ മരണം മാറി