8th Pay Commission: ഏറ്റവും ചെലവേറിയ ശമ്പള വർദ്ധനവ്, എട്ടാം ശമ്പള കമ്മീഷൻ വരുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയോ?
8th Pay Commission Updates: പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള ശുപാർശകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ശമ്പള പരിഷ്കരണം രാജ്യത്തിന്മേൽ ഏൽപ്പിക്കാൻ സാധ്യതയുള്ള വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്.
എട്ടാം ശമ്പളകമ്മീഷൻ ജനുവരിയിൽ പ്രാബല്യത്തിൽ വരുമോ എന്ന കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാരും, പെൻഷൻകാരും. പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള ശുപാർശകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ശമ്പള പരിഷ്കരണം രാജ്യത്തിന്മേൽ ഏൽപ്പിക്കാൻ സാധ്യതയുള്ള വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്. ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ ശമ്പള വർദ്ധനവായി എട്ടാം ശമ്പള കമ്മീഷൻ മാറിയേക്കാം എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
എട്ടാം സിപിസി നടപ്പിലാക്കുന്നതിനുള്ള ഏകദേശ ചെലവ്
എട്ടാം ശമ്പള കമ്മീഷനിൽ ശമ്പളത്തിന്റെയും പെൻഷനുകളുടെയും ആകെ ചെലവ് 4 ലക്ഷം കോടി രൂപ കവിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ ശമ്പള കമ്മീഷൻ സൈക്കിളുകൾക്ക് സമാനമായി, ഏകദേശം അഞ്ച് പാദങ്ങളിലെ കുടിശ്ശിക തുക കൂടി കണക്കാക്കുമ്പോൾ, മൊത്തത്തിലുള്ള സാമ്പത്തിക ബാധ്യത 9 ലക്ഷം കോടി രൂപയോളം എത്താൻ സാധ്യതയുണ്ട്. ഇതാണ് ഇതിനെ ഏറ്റവും ചെലവേറിയ ശമ്പള പരിഷ്കരണങ്ങളിൽ ഒന്നാക്കി മാറ്റുന്നത്.
ALSO READ: ശമ്പളം കൂടും, 8 പ്രധാന ആവശ്യങ്ങൾ വേറെയും, കേന്ദ്ര ജീവനക്കാർക്ക് കോളടിക്കും?
എട്ടാം ശമ്പള കമ്മീഷൻ പ്രകാരം ശമ്പള വർദ്ധനവ്
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെൻഷൻകാർക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഘടകം 1.8 നും 2.86 നും ഇടയിലാകാം. ശമ്പളം കണക്കാക്കുന്നത് അടിസ്ഥാന ശമ്പളം × ഫിറ്റ്മെന്റ് ഘടകം എന്ന ഫോർമുല പ്രകാരമാണ്.
1.8 എന്ന ഫിറ്റ്മെന്റ് ഫാക്ടറിൽ
ജീവനക്കാർക്ക് പുതിയ മിനിമം അടിസ്ഥാന ശമ്പളം – 32,400 രൂപ.
പെൻഷൻകാർക്കുള്ള പുതിയ മിനിമം അടിസ്ഥാന പെൻഷൻ – 16,200 രൂപ.
2.86 എന്ന ഫിറ്റ്മെന്റ് ഘടകത്തിൽ
ജീവനക്കാർക്ക് പുതിയ മിനിമം അടിസ്ഥാന ശമ്പളം – 51,480 രൂപ.
പെൻഷൻകാർക്കുള്ള പുതിയ മിനിമം അടിസ്ഥാന പെൻഷൻ – 25,740 രൂപ.