Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ, വില അൽപം പ്രശ്നമാ…

Kerala Gold and Silver Rate Today: സ്വർണവില നിശ്ചയിക്കുന്നതിൽ ഡോളർ സൂചികയും നിർണായകമാണ്. ഡോളർ ദുർബലമായാൽ സ്വർണവിലയും ഉയരും. കൂടാതെ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ വരുത്തുന്ന മാറ്റങ്ങളും ആ​ഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പവും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ, വില അൽപം പ്രശ്നമാ...

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 12:58 PM

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate Today) ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ആശ്വാസമായി സ്വർണത്തിൻ്റെ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 1,12,800 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഏപ്രിൽ ഒമ്പതാം തീയതി വില കുറഞ്ഞിട്ടുണ്ട്. 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,11,080 രൂപയായി കുറഞ്ഞു.  വിപണി വില 1,11,080 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും എല്ലാം ചേരുമ്പോൾ സ്വർണത്തിൻ്റെ അന്തിമ വില വീണ്ടും ഉയരും. ഒരു ​ഗ്രാം സ്വർണത്തിന് 13,885 രൂപയാണ് ഇന്ന് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ​ഗ്രാമിന് 265.10 രൂപയും കിലോ​ഗ്രാമിന് 2,65,100 രൂപയുമാണ് നൽകേണ്ടത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ ദിവസം ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഏപ്രിൽ 7ന് 10,9880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ, ഇന്നലെ എട്ടാം തീയതി ഒറ്റയടിക്ക് 2,920 രൂപയാണ് പവന് കൂടിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നതിൽ പ്രധാന ഘടകം. യുഎസും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണ് വീണ്ടും സ്വർണവില കുതിച്ചത്.

ALSO READ: പണം നഷ്ടമാകാതെ പിപിഎഫ് അക്കൗണ്ട് എങ്ങനെ മാറ്റാം? ക്ലോസ് ചെയ്യേണ്ടതില്ല

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

സ്വർണവില നിശ്ചയിക്കുന്നതിൽ ഡോളർ സൂചികയും നിർണായകമാണ്. ഡോളർ ദുർബലമായാൽ സ്വർണവിലയും ഉയരും. ഡോളർ കരുത്താർജിക്കുമ്പോൾ മറ്റു കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് ചെലവേറിയതാകും. യുദ്ധത്തിനിടയിലും ഡോളർ ഇൻഡക്സ് ഉയർന്നു നിൽക്കുന്നതാണ് സ്വർണത്തിന് തിരിച്ചടിയായത്. കൂടാതെ, യുഎസ്  ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

പലിശ നിരക്ക് കൂടുമ്പോൾ നിക്ഷേപകർ സ്വർണത്തെ കൈവിടുകയും അതിനേക്കാൾ കൂടുതൽ ലാഭം ലഭിക്കുന്ന ബോണ്ടുകളിലേക്കും മറ്റ് സ്ഥിര നിക്ഷേപകളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഇതിനോടൊപ്പം ആ​ഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പവും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. എന്ത് തന്നെയായാലും ഇനിയും സ്വർണവില കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

Follow Us
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്