AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSFE: 8.75% പലിശ തരുന്ന മറ്റാരുണ്ട്? കെഎസ്എഫ്ഇയില്‍ എഫ്ഡി ഇട്ടാല്‍ വന്‍ നേട്ടം

KSFE Fixed Deposit Interest Rates: കേരള സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് അഥവ കെഎസ്എഫ്ഇയിലും നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്.

KSFE: 8.75% പലിശ തരുന്ന മറ്റാരുണ്ട്? കെഎസ്എഫ്ഇയില്‍ എഫ്ഡി ഇട്ടാല്‍ വന്‍ നേട്ടം
കെഎസ്എഫ്ഇImage Credit source: Social Media
shiji-mk
Shiji M K | Published: 09 Dec 2025 21:02 PM

സ്ഥിര നിക്ഷേപങ്ങള്‍ക്ക് (എഫ്ഡി) സുരക്ഷിത നിക്ഷേപമെന്നൊരു വിശേഷണം കൂടിയുണ്ട്. നിക്ഷേപിക്കുന്ന തുകയും, നിശ്ചിത പലിശയും ചേര്‍ത്താണ് കാലാവധിയ്ക്ക് ശേഷം നമ്മളിലേക്ക് പണമെത്തുന്നത്. ഓരോ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകള്‍ക്ക് പുറമെ പോസ്റ്റ് ഓഫീസുകളും എഫ്ഡി നിക്ഷേപത്തിന് അവസരമൊരുക്കുന്നുണ്ട്.

എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമെ കേരള സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് അഥവ കെഎസ്എഫ്ഇയിലും നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ചിട്ടി കമ്പനിയായാണ് പലരും കെഎസ്എഫ്ഇയെ വിലയിരുത്തുന്നത്, എന്നാല്‍ ചിട്ടി മാത്രമല്ല ഇവിടുള്ളത്.

കെഎസ്എഫ്ഇ എഫ്ഡി

മൂന്ന് വര്‍ഷ കാലാവധിയിലാണ് കെഎസ്എഫ്ഇ എഫ്ഡികള്‍ നടത്തുന്നത്. ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ഇത് മികച്ച സമ്പാദ്യ മാര്‍ഗമാകുന്നു. മൂന്ന് സ്ഥിര നിക്ഷേപ ഓപ്ഷനുകളാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്‌കീമാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് എന്നത്. 30 ദിവസം മുതല്‍ 1 വര്‍ഷത്തിന് താഴെ വരെയാണ് ഈ സ്‌കീമിന്റെ കാലാവധി. 8.75 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

മറ്റൊരു പദ്ധതിയാണ് വന്ദനം ഡെപ്പോസിറ്റ് സ്‌കീം. ഈ പദ്ധതിയ്ക്ക് 8.25 ശതമാനമാണ് പലിശ. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് കാലാവധി. എന്നാല്‍ ഇതില്‍ എല്ലാവര്‍ക്കും നിക്ഷേപിക്കാനാകില്ല, സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടിയും കെഎസ്എഫ്ഇ റിട്ടയേര്‍ഡ് വ്യക്തികള്‍ക്കുമായുള്ള സ്‌കീമാണിത്.

മറ്റൊരു പദ്ധതിയാണ് ജനറല്‍ ഡെപ്പോസിറ്റ് സ്‌കീം. 3 വര്‍ഷം വരെയാണ് ഈ പദ്ധതിയുടെ കാലാവധി, 7.50 ശതമാനം പലിശയും ലഭിക്കുന്നതാണ്.

പലിശ ഇങ്ങനെ

  • 1 വര്‍ഷം വരെയുള്ള നിക്ഷേപം 8 (8.75) ശതമാനം പലിശ
  • 1 മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപം 7.50 ശതമാനം പലിശ
  • രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപം 7.25 ശതമാനം പലിശ

Also Read: SIP: നിപ്പോണ്‍ ഇന്ത്യ കൊള്ളാം കേട്ടോ; 2,000 ഇട്ടാല്‍ മതി, കോടികള്‍ തിരികെ നേടാം

എത്ര ലാഭം നേടാം?

ജനറല്‍ സ്‌കീം വഴി നിങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ലഭിക്കുന്ന പലിശ 7.25 ശതമാനമാണ്. അങ്ങനെയെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 6,20,273 രൂപ ലഭിക്കും. പലിശയായി മാത്രം 1,20,273 രൂപയാണ് ലഭിക്കുന്നത്. രണ്ട് വര്‍ഷമാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ പലിശ 7.5 ശതമാനമാണ്. അങ്ങനെയെങ്കില്‍ പലിശയായി ലഭിക്കുന്നത് 80,110 രൂപയായിരിക്കും. 1 വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ 8 ശതമാനം പലിശ ലഭിക്കും, 5,41,217 രൂപയാണ് നിങ്ങളിലേക്ക് എത്തുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.