Gold Rate: സ്വർണം പിടിവിട്ടു മക്കളേ, ഇനി ‘നോ’ രക്ഷ; വെള്ളി വിലയിലും വർദ്ധനവ്

Kerala Gold Silver Rate Today: നവംബർ അഞ്ചിന് ഒരു പവന് 89,080 രൂപയായിരുന്നു വില. വിവാഹസീസൺ സമയത്തെ ഈ വില കുറവ് സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ നവംബർ അവസാനിക്കുമ്പോൾ കഥയാകെ മാറുകയാണ്.

Gold Rate: സ്വർണം പിടിവിട്ടു മക്കളേ, ഇനി നോ രക്ഷ; വെള്ളി വിലയിലും വർദ്ധനവ്

Gold Rate

Updated On: 

26 Nov 2025 | 10:12 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. ഒരു ലക്ഷത്തിനടുത്ത് എത്തിയ സ്വർണവില നവംബറിൽ 80,000 – 90,000നടുത്ത് എത്തിയിരുന്നു. നവംബർ അഞ്ചിന് ഒരു പവന് 89,080 രൂപയായിരുന്നു വില. വിവാഹസീസൺ സമയത്തെ ഈ വില കുറവ് സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു.

എന്നാൽ നവംബർ അവസാനിക്കുമ്പോൾ കഥയാകെ മാറുകയാണ്. വില വീണ്ടും ഉയർന്ന് തുടങ്ങി. 13ാം തീയതിയാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്, പവന് 94,320 രൂപ. തുടർന്ന് 18ന് 90680 രൂപയായി കുറഞ്ഞെങ്കിലും വീണ്ടും നേരിയ വർദ്ധനവ് ഉണ്ടായി. ഇന്നലെ 93160 രൂപയായിരുന്നെങ്കിൽ ഇന്ന് 640 രൂപയാണ് കൂടിയത്.

ഇതോടെ ഒരു പവൻ സ്വർണവില 93,800 രൂപയായി ഉയർന്നു. ഒരു ​ഗ്രാമിന് 11,725 രൂപയാണ് നൽകേണ്ടത്. അടിസ്ഥാനവില 93,800 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും.

ALSO READ: സ്വർണം പണിപറ്റിച്ചു; വിലയിൽ വൻ വർദ്ധനവ്, ഇന്ന് കൂടിയത് ഇത്രയും രൂപ….

 

വെള്ളി വില

 

സ്വർണത്തിന് കൂട്ടായി വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 176 രൂപയും കിലോഗ്രാമിന് 1,76,000 രൂപയും ആണ്. അന്താരാഷ്ട്ര വിപണികളിലെ വിലകൾ എങ്ങനെയാണോ അതിനനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും മാറുന്നത്. കേരളത്തിന് സമാനമായ വിലയാണ് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും. മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരൂ തുടങ്ങിയ നഗരങ്ങളിൽ ഒരു കിലോ ഗ്രാം വെള്ളിയുടെ വില 1,69,000 രൂപയാണ്.

ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ