AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Subsidized Loans: വനിതയാണോ, ടൂറിസത്തിൽ മികച്ച ആശയങ്ങളുണ്ടോ? സബ്‌സിഡി വായ്പകളുമായി കേരള സർക്കാർ

Subsidized Loans: സ്ത്രീകളുടെ ശാക്തീകരണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വനിതകള്‍ക്കാക്കും വായ്പ ലഭിക്കുക.

Subsidized Loans: വനിതയാണോ, ടൂറിസത്തിൽ മികച്ച ആശയങ്ങളുണ്ടോ? സബ്‌സിഡി വായ്പകളുമായി കേരള സർക്കാർ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nithya
Nithya Vinu | Published: 09 Aug 2025 10:17 AM

ടൂറിസം മേഖലയിൽ മികച്ച ആശയങ്കളുള്ള സ്ത്രീകൾക്കായി പുതിയ വായ്പ പദ്ധതിയുമായി കേരള സർക്കാർ. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് വായ്പ സഹായം. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും (കെഎസ്ഡബ്ല്യുഡിസി) ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുക.

സ്ത്രീകളുടെ ശാക്തീകരണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വനിതകള്‍ക്കാക്കും വായ്പ ലഭിക്കുക. 4% പലിശ നിരക്കില്‍ സബ്‌സിഡി വായ്പകളാണ് നൽകുക. ഹോം-സ്റ്റേകള്‍, പ്രാദേശിക കരകൗശല സംരംഭങ്ങള്‍, വെല്‍നസ് ടൂറിസം സേവനങ്ങള്‍, ഗൈഡഡ് ടൂറുകള്‍, ഇക്കോ-ടൂറിസം പ്രവര്‍ത്തനങ്ങള്‍, പാചക സംരംഭങ്ങള്‍ തുടങ്ങി 24 ഓളം വ്യത്യസ്ത വിഭാഗങ്ങളിലെ സംരംഭങ്ങള്‍ക്കാണ് വായ്പ സാധ്യത.  18,000ൽ അധികം സ്ത്രീകളെയാണ് പദ്ധിതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിക്കായി ടൂറിസം വകുപ്പ്  4 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമദ് റിയാസ് പറഞ്ഞു. സംരംഭകത്വ മനോഭാവമുള്ള സ്ത്രീകള്‍ക്ക് മൂലധന ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതി ചെയ്യുന്നത്. ടൂറിസം മേഖലയിലെ സ്ത്രീകള്‍ക്കായി ഇത്തരമൊരു സമര്‍പ്പിത വായ്പാ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത് രാജ്യത്ത് ആദ്യമായിരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു.