Kerala Gold Rate: കുതിപ്പിനിടെ ആശ്വാസം! സ്വർണവിലയിൽ കുറവ്; അറിയാം ഇന്നത്തെ നിരക്ക്
Kerala Gold Rate Today: ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 75,760 രൂപയിലാണ് സ്വർണം വിപണി കീഴടക്കിയത്. ഒരാഴ്ച്ചത്തെ തുടർച്ചയായ വർദ്ധനവിന് ശേഷമുള്ള ഈ ഇടിവ് ആഭരണപ്രിയർക്കും കല്ല്യാണ ആവശ്യക്കാർക്കും വലിയ ആശ്വാസകരമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. കഴിഞ്ഞ ഒരാഴ്ച്ചയായി മുൾമുനയിൽ നിന്ന സ്വർണവിലയിലാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 75,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് നൽകേണ്ടത്. 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 75,760 രൂപയിലാണ് സ്വർണം വിപണി കീഴടക്കിയത്. ഒരാഴ്ച്ചത്തെ തുടർച്ചയായ വർദ്ധനവിന് ശേഷമുള്ള ഈ ഇടിവ് ആഭരണപ്രിയർക്കും കല്ല്യാണ ആവശ്യക്കാർക്കും വലിയ ആശ്വാസകരമാണ്.
ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണി വില 9445 രൂപയാണ്. ഇന്നലത്തെ വിലയായ 9470 രൂപയിൽ നിന്ന് 25 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ പോയത്. ഒരു പവന് 73,200 രൂപയും ഒരു ഗ്രാമിന് 9150 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. എന്നാൽ പിന്നീട് ഇങ്ങോട്ട് സ്വർണവിലയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പാണ് ഉണ്ടായത്.
കല്യാണ സീസൺ അടുത്തിരിക്കുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് അടിക്കടിയുള്ള ഈ വിലകയറ്റം. 75000ത്തിന് മുകളിലാണ് നിലവിൽ ഒരു പവൻ്റെ വില. ആഭരണത്തിൻ്റെ പണിക്കൂലിയും മറ്റും കണക്കാക്കുമ്പോൾ ഏകദേശം 80,000ത്തിന് അടുത്ത് ഒരു പവന് വില വരും. സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഇപ്പോഴത്തെ സ്വർണവില.
ഈ മാസത്തെ സ്വർണവില പരിശോധിക്കാം
- ഓഗസ്റ്റ് ഒന്ന് ; 73,200 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
- ഓഗസ്റ്റ് രണ്ട്; 74320 രൂപ
- ഓഗസ്റ്റ് മൂന്ന്: 74320 രൂപ
- ഓഗസ്റ്റ് നാല്: 74360 രൂപ
- ഓഗസ്റ്റ് അഞ്ച്: 74960 രൂപ
- ഓഗസ്റ്റ് ആറ്: 75040 രൂപ
- ഓഗസ്റ്റ് ഏഴ്: 75200 രൂപ
- ഓഗസ്റ്റ് എട്ട്: 75,760 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
- ഓഗസ്റ്റ് ഒമ്പത്: 75,560 രൂപ