Commodity Price: പച്ചക്കറി കിലോയ്ക്ക് 600 രൂപ, ആശ്വാസമായി വെളിച്ചെണ്ണ, കാപ്പി വില
Coconut Oil and Coffee Prices in Kerala: ഉൽപാദനം കൂടിയതോടെ കാപ്പി വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലയും കുറയുന്നത് വലിയ ആശ്വാസമാണ് മലയാളികൾക്ക് നൽകുന്നത്. ഒരു വർഷത്തോളം നീണ്ടുനിന്ന വിലക്കയറ്റത്തിന് ആശ്വാസമായി സംസ്ഥാനത്ത് വില കുറയുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. മലയാളികളുടെ അടുക്കളയിലെ പ്രധാനികളായ മുരിങ്ങക്കായയും വെള്ളരിക്കയും പിടിതരാതെ മുന്നേറുകയാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനത്ത മഴ പെയ്തതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കനത്ത മഴയില്‍ മുരിങ്ങയുടെ പൂക്കള്‍ കൊഴിഞ്ഞത് വിളവിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ സീസണല്ലാത്തതും തിരിച്ചടിയായി.
കിലോയ്ക്ക് ഏകദേശം അറൂന്നൂറ് അടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടത് തൃശൂര്‍ ജില്ലയിലാണ്. 550 രൂപയ്ക്ക് മുകളിലാണ് ഒരു കിലോയുടെ ചില്ലറ വില്‍പ്പന. അതേസമയം, വെള്ളരി വില നൂറ് കടന്നിട്ടുണ്ട്. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലാണ് വില നൂറ് കടന്നത്. എന്നാൽ, കോട്ടയത്തും മഞ്ചേരിയിലും തൃശ്ശൂരിലുമെല്ലാം വില അൽപം കുറവാണ്. ഇവിടെങ്ങളിലെ നാടൻ വെള്ളരിയുടെ ലഭ്യതയാണ് വില കുറവിന് കാരണം.
ALSO READ: തേങ്ങയും വെളിച്ചെണ്ണയും വേറെ ലെവലില്‍; വില താങ്ങാനാകുമോ?
അതേസമയം, ഉൽപാദനം കൂടിയതോടെ കാപ്പി വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന്റെ വില 225 രൂപയിൽ നിന്ന് 190 രൂപയായും 400 രൂപയിലധികം ലഭിച്ചിരുന്ന കാപ്പി പരിപ്പിന്റെ വില 375 രൂപയുമായി താഴ്ന്നിട്ടുണ്ട്. വെളിച്ചെണ്ണ വിലയും കുറയുന്നത് വലിയ ആശ്വാസമാണ് മലയാളികൾക്ക് നൽകുന്നത്. ഒരു വർഷത്തോളം നീണ്ടുനിന്ന വിലക്കയറ്റത്തിന് ആശ്വാസമായി സംസ്ഥാനത്ത് വില കുറയുകയാണ്.
ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വിലയാണ് നിലവിൽ മൂന്നൂറിൽ എത്തിനിൽക്കുന്നത്. നിലവിൽ കേരളത്തിൽ ലിറ്ററിന് 300 – 350 നിരക്കിലാണ് വെളിച്ചെണ്ണ വില. നവംബർ, ഡിസംബർ മാസങ്ങളിലാണ് വില കുറഞ്ഞ് തുടങ്ങിയത്. വലിയ തോതിൽ തേങ്ങ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവ് പിന്നിലെ പ്രധാന കാരണം.