AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ration: അരി വിഹിതം കുറച്ചു, വെള്ള കാർഡുകാർക്ക് ആട്ട; ജനുവരിയിലെ റേഷൻ എന്ന് മുതൽ?

Kerala Ration Update: അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.പി.ഐ കാര്‍ഡുകാര്‍ക്കും പരമാവധി ഒരു കിലോ ആട്ട അനുവദിച്ചിട്ടുണ്ട്. വെള്ള കാർഡുടമകൾക്ക് ആട്ട നൽകുമെങ്കിലും അതിന് പകരമായി അരി വിഹിതം കുറച്ചിട്ടുണ്ട്.

Ration: അരി വിഹിതം കുറച്ചു, വെള്ള കാർഡുകാർക്ക് ആട്ട; ജനുവരിയിലെ റേഷൻ എന്ന് മുതൽ?
പൊതുവിതരണ കേന്ദ്രം Image Credit source: Social Media
Nithya Vinu
Nithya Vinu | Updated On: 02 Jan 2026 | 08:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് മുതൽ ആരംഭിക്കും. ഇനി മുതൽ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ആട്ട ലഭിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.പി.ഐ കാര്‍ഡുകാര്‍ക്കും പരമാവധി ഒരു കിലോ ആട്ട അനുവദിച്ചിട്ടുണ്ട്.

വെള്ള കാർഡുടമകൾക്ക് ആട്ട നൽകുമെങ്കിലും അതിന് പകരമായി അരി വിഹിതം കുറച്ചിട്ടുണ്ട്. നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ലഭ്യത അനുസരിച്ച് കിലോയ്‌ക്ക് 17 രൂപ നിരക്കില്‍ 2 കിലോ വരെ ആട്ടയാണ് ജനുവരി മാസം മുതൽ ലഭിക്കുന്നത്. എന്നാൽ ഡിസംബറിൽ 10 കിലോ അരി നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 2 കിലോ മാത്രമേ ലഭിക്കുകയുള്ളൂ.

അന്ത്യോദയ അന്ന യോജന കാർഡ് ഉടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ​ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും. മുൻ​ഗണനവിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും നാല് കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും. അനുവദിച്ചിട്ടുള്ള ആകെ ​ഗോതമ്പിന്റെ അളവിൽ നിന്നും നാല് കിലോ കുറച്ച് അതിന് പകരം നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിലും വാങ്ങാവുന്നതാണ്.

ALSO READ: മണ്ണെണ്ണ വാങ്ങുന്നില്ലേ, മഞ്ഞ കാർഡുകാർക്ക് ഇത്തവണ കൂടുതലുണ്ടോ?

പൊതുവിഭാ​ഗം സബ്സിഡി  കാർഡിലെ ഓരോ അം​ഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാ​ഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.

കൂടാതെ, പൊതുവിഭാ​ഗം സ്ഥാപനങ്ങൾക്ക് കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.