Fish Price: മത്തി കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിൽ, പൊള്ളിച്ച് മീൻ വില

Massive Hike in Fish Prices Across Harbors: ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും. മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകൾ എത്തുന്നതും തിരിച്ചടിയാകുന്നു. വർധിച്ച് വരുന്ന ഇന്ധന വിലയും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴിക്കടലിലേക്ക് നീങ്ങിയത് മീനിന്റെ ലഭ്യത കുറച്ചിരുന്നു.

Fish Price: മത്തി കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിൽ, പൊള്ളിച്ച് മീൻ വില

പ്രതീകാത്മക ചിത്രം

Updated On: 

07 Jun 2026 | 05:10 PM

സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു. ട്രോളിംഗ് തുടങ്ങും മുമ്പേ വില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മീൻ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് മത്തി കിലോയ്ക്ക് 150 രൂപയായിരുന്നെങ്കിൽ നിലവിൽ 200 – 300 രൂപ മുതൽ നൽകണം. ചിലയിടങ്ങളിൽ ഹാർബറുകളിലെ വില മൂന്നൂറ് രൂപയ്ക്ക് മുകളിലും വരുന്നുണ്ട്. ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും. മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകൾ എത്തുന്നതും തിരിച്ചടിയാകുന്നു. വർധിച്ച് വരുന്ന ഇന്ധന വിലയും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

പൊള്ളിച്ച് മീൻ വില

മത്തി കിലോയ്ക്ക് മുന്നൂറ് രൂപ വരെ കച്ചവടം നടക്കുന്നുണ്ട്. നത്തോലി, അയക്കുറ പോലുള്ളവയുടെ വിലയും വർധിച്ചിട്ടുണ്ട്. അയക്കൂറയ്ക്ക് കിലോ 1000 മുതൽ 1300 വരെയാണ് വില. അയല 300 – 350 രൂപ, ചെമ്മീൻ 350 – 500 രൂപ, മാന്തൾ 300 – 400 രൂപ, നെയ്മീൻ 600 രൂപ മുതൽ, കിളിമീൻ 300 രൂപ എന്നിങ്ങനെയാണ് മാർക്കറ്റിലെ വില.

ALSO READ: വെളിച്ചെണ്ണ എത്ര ലിറ്റര്‍ വേണേലും വാങ്ങാലോ; കേരയ്ക്ക് വില കുറഞ്ഞു

മീൻ ലഭ്യതയിൽ കുറവ്

നിലവിൽ വിവിധ മീനുകളുടെ ലഭ്യതയിൽ കുറവുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴിക്കടലിലേക്ക് നീങ്ങിയത് മീനിന്റെ ലഭ്യത കുറച്ചിരുന്നു. പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള്ള ആവോലി, പഴന്തി, കേദർ തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീനുകളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇവയ്ക്കും വലിയ വിലയാണ് നൽകേണ്ടത്. മീനിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും.

ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

ജൂൺ ഒമ്പത് മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നത്. 52 ദിവസം നീളുന്ന ട്രോളിംഗ് ജൂലൈ 31 അർധരാത്രി വരെ തുടരും. ​ള​രെ ചെ​റി​യ ക​ണ്ണി​ക​ളു​ള്ള ട്രോ​ളിം​ഗ് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കാ​ണു നി​രോ​ധ​നം. മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും മീൻപിടിക്കാൻ കടലിൽ പോകാവുന്നതാണ്.  പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് 22 കി​ലോ​മീ​റ്റ​ർ, 12 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​രി​ധി​യി​ൽ മീ​ൻ പി​ടി​ക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മ​ൺ​സൂ​ൺ കാ​ല​ത്ത് മീ​നു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​ത് 0 മു​ത​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ​യു​ള്ള തീ​ര​ക്ക​ട​ലി​ലാ​ണ്. ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വ​ലി​യ ട്രോ​ള​റു​കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ​ ചെ​റി​യ വ​ള്ള​ങ്ങ​ൾ​ക്ക് ഈ ​ഏ​രി​യ​യി​ൽ ത​ന്നെ മീ​ൻ​പി​ടി​ക്കാം. 1988 മു​ത​ലാ​ണ് ഇ​ന്ത്യ​യി​ൽ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ​ത്.

English Summary:

Fish prices are rising sharply across the state. Fish availability has declined significantly in recent months, leading to higher market prices. Sardines, which were selling for around Rs. 150 per kilogram a week ago, now cost between Rs 200 and Rs. 300 per kilogram, with prices exceeding Rs. 300 in some harbor areas. Traders and consumers fear that prices could increase even further once the trawling ban comes into effect, reducing fish supply further.

Follow Us
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ