Kerala Price Hike: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, ആശ്വാസം വെളിച്ചെണ്ണ മാത്രം
Kerala Market Prices Today: ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും വില താഴേക്കിറങ്ങിയിട്ടില്ല. കൂടാതെ, പാചകവാതക വില വർദ്ധനവ് കൂടി വന്നതോടെ കുടുംബബജറ്റ് താളം തെറ്റി. വെളിച്ചെണ്ണ മാത്രമാണ് ആശ്വാസം നൽകുന്നത്.
പ്രതീകാത്മക ചിത്രംImage Credit source: Getty Images
- സ്വർണം, പച്ചക്കറി, ഇറച്ചി, മുട്ട തുടങ്ങി മലയാളികൾ വിലക്കയറ്റത്തിൽ വലഞ്ഞിരിക്കുകയാണ്. കൂടാതെ, പാചകവാതക വില വർദ്ധനവ് കൂടി വന്നതോടെ കുടുംബബജറ്റ് താളം തെറ്റി. വെളിച്ചെണ്ണ മാത്രമാണ് ആശ്വാസം നൽകുന്നത്. അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില നിലവിൽ ഏകദേശം നാനൂറ് രൂപയോളം താഴ്ന്നിട്ടുണ്ട്.
- വിപണിയിൽ തേങ്ങ, കൊപ്ര എന്നിവയുടെ ലഭ്യത കൂടിയതോടെയാണ് വെളിച്ചെണ്ണ വില കുറയാൻ തുടങ്ങിയത്. ഏകദേശം 245 രൂപ മുതൽ വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ ലഭിക്കുന്നുണ്ട്. കേരഫെഡിന്റെ വെളിച്ചെണ്ണയ്ക്ക് 360 രൂപയാണ് വില. കേരളത്തിൽ വെളിച്ചെണ്ണ വില ഇനിയും താഴ്ന്നേക്കുമെന്നാണ് വിവരം.
- പച്ചക്കറി വില കുതിക്കുന്നതാണ് വലിയ തിരിച്ചടി നൽകുന്നത്. തക്കാളി, മുരിങ്ങക്കായ തുടങ്ങിയവയുടെ വില റെക്കോർഡ് ഉയരത്തിലാണ്. മിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക അറുപത് രൂപയ്ക്ക് മുകളിലാണ്. തമിഴ്നാട്ടിലും കര്ണാടകയിലും കനത്ത മഴ പെയ്തതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
- കോഴി ഇറച്ചി വിലയും കൂടുന്നുണ്ട്. ക്രിസ്മസ്, ന്യൂഇയർ കഴിഞ്ഞിട്ടും വില താഴേക്കിറങ്ങിയിട്ടില്ല. കോഴി വില 180 രൂപയിലെത്തി. കിലോയ്ക്ക് 280 രൂപ നിരക്കിലാണ് മിക്കയിടത്തും കോഴി ഇറച്ചി വിൽക്കുന്നത്. ആലപ്പുഴയിൽ താറാവുകൾക്കുണ്ടായ പക്ഷിപ്പനിയുടെ മറവിൽ ഏജന്റുമാരാണ് കോഴിവില വർദ്ധിപ്പിക്കുന്നതെന്നാണ് ചെറുകിട കച്ചവടക്കാർ ആരോപിക്കുന്നത്.
- അതേസമയം, മാട്ടിറച്ചിക്ക് 350-450 രൂപ വരെ വില വരുന്നുണ്ട്. കോഴി വിലയ്ക്കൊപ്പം മുട്ട വിലയും കൂടുന്നുണ്ട്. ഒരു കോഴിമുട്ടയ്ക്ക് 7 മുതൽ 8 രൂപ വരെയാണ് ചില്ലറ വിൽപന വില. നേരത്തേ 5.50 രൂപ മുതൽ 6 വരെയായിരുന്നു വില. (Image Credit: Getty Images)




