AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ration Updates : ഈ മാസത്തെ റേഷൻ ഇതുവരെ വാങ്ങിയില്ലേ? ഇനി സമയമില്ല, നാളെയും മറ്റെന്നാളും അവധിയാണ്

Kerala Ration Updates : ഡിസംബർ മാസത്തെ റേഷൻ വിഹിതവും സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ് നൽകിട്ടുണ്ട്. ഈ മാസം മണ്ണെണ്ണയും ലഭിക്കും

Ration Updates : ഈ മാസത്തെ റേഷൻ ഇതുവരെ വാങ്ങിയില്ലേ? ഇനി സമയമില്ല, നാളെയും മറ്റെന്നാളും അവധിയാണ്
Ration ShopImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 29 Nov 2025 12:56 PM

തിരുവനന്തപുരം : റേഷൻ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, നവംബർ മാസത്തെ റേഷൻ വിഹിതം ഇന്നും കൂടി മാത്രമേ ലഭിക്കൂ. നാളെ നവംബർ 30നും (ഞായർ) ഡിസംബർ ഒന്നിനും (തിങ്കൾ) റേഷൻ കടകൾ അവധിയായിരിക്കും. അതിനാൽ നവംബർ മാസത്തെ റേഷൻ സേവനങ്ങൾ ഇന്ന് തന്നെ വാങ്ങിക്കുക. ഡിസംബർ രണ്ട് ചൊവ്വാഴ്ച മുതലാണ് ഡിസംബർ മാസത്തെ റേഷൻ വിഹിതം നൽകി തുടങ്ങുക.

ഡിസംബറിൽ മണ്ണെണ്ണ ലഭിക്കും

അടുത്ത മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം ഡിസംബർ മാസത്തിൽ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. വൈദ്യുതി ഉള്ള അന്ത്യോദയ അന്ന യോജന (മഞ്ഞ കാർഡ്) മുൻഗണന വിഭാഗം (പിങ്ക്) എന്നീ റേഷൻ ഉപയോക്താക്കൾക്ക് ഒരു ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകൾക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലഭിക്കും. പൊതുവിഭാഗം സബ്സിഡി (നീല) കാർഡുകാർക്കും പൊതുവിഭാഗം (വെള്ള) കാർഡുകാർക്കും അര ലിറ്റ വീതം മണ്ണെണ്ണ ലഭിക്കുന്നതാണ്.

ALSO READ : Tomato Price: റോക്കറ്റ് സ്പീഡില്‍ തക്കാളി; വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

മറ്റ് റേഷൻ വിഹിതങ്ങൾ

  1. മഞ്ഞ കാർഡ് – 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. 3 പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും
  2. പിങ്ക് കാർഡ് – ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കും (ഇത് ഗോതമ്പ് ഇനത്തിൽ നിന്നും കുറയ്ക്കും)
  3. നീല കാർഡ് – ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അഞ്ച് കിലോ അരി 10.90 രൂപയ്ക്ക് ലഭിക്കും.
  4. വെള്ള കാർഡ് – പത്ത് കിലോ അരി 10.90 രൂപയ്ക്ക് ലഭിക്കും

എല്ലാ കാർഡുകൾക്കും മേൽപറഞ്ഞ് അളവിൽ മണ്ണെണ്ണ ലഭിക്കുന്നതാണ്. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 68 രൂപയാണ്.