Silver Rate: സ്വർണം തോറ്റു, വെള്ളി വില സര്‍വകാല റെക്കോഡില്‍; അപ്രതീക്ഷിത കുതിപ്പിന് കാരണമിത്…
Silver price hits all time record: സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ 12 മാസത്തിനിടെ വെള്ളി വില കുത്തനെ ഉയര്‍ന്നു. സ്വര്‍ണം 59% വര്‍ദ്ധിച്ചപ്പോള്‍ വെള്ളി ഏകദേശം 82 ശതമാനമാണ് വര്‍ധിച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട രണ്ട് ലോഹങ്ങളാണ് സ്വർണവും വെള്ളിയും. എന്നാൽ സ്വർണവില പവന് 95,000 കടന്നിരിക്കുകയാണ്. സ്വർണവില കൂടുമ്പോൾ പൊന്ന് പോയാൽ എന്താ, വെള്ളിയുണ്ടല്ലോ എന്ന വാചകം സ്ഥിരിമായി കേൾക്കുമായിരുന്നു. എന്നാൽ ഇനി അതും നടക്കില്ല. കാരണം കുതിപ്പിൽ സ്വർണത്തെ കടത്തിവെട്ടിയിരിക്കുകയാണ് വെള്ളി.
2025 ഒക്ടോബറില്‍, ചരിത്രത്തിലാദ്യമായി വെള്ളി വില ഔണ്‍സിന് 50 ഡോളര്‍ മറികടന്നിരുന്നു. ഏങ്കിലും പിന്നീട് വിലകള്‍ വീണ്ടും താഴന്നു. ഏകദേശം 47 ഡോളര്‍ എന്ന നിലയിലേക്കാണ് വെള്ളി താഴ്ന്നത്. എന്നാൽ കഥ പിന്നെയും മാറി. വെള്ളി വില വീണ്ടും ഉയർന്നു. നിലവിൽ എക്കാലത്തെയും ഉയര്‍ന്ന വിലയായ 55.55 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കണക്കുകൾ പ്രകാരം ഒക്ടോബറിനെ അപേക്ഷിച്ച് 15% വർദ്ധനവാണ് ഈ മാസം രേഖപ്പെടുത്തിയത്. സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ 12 മാസത്തിനിടെ വെള്ളി വില കുത്തനെ ഉയര്‍ന്നു. സ്വര്‍ണം 59% വര്‍ദ്ധിച്ചപ്പോള്‍ വെള്ളി ഏകദേശം 82 ശതമാനമാണ് വര്‍ധിച്ചത്.
ALSO READ: സ്വര്‍ണത്തിന്റെ കുതിപ്പ് കാണാന്‍ പോകുന്നതേ ഉളളൂ; ഡിസംബറില്‍ എല്ലാത്തിനും തീരുമാനമാകും
വെള്ളി വില കുതിപ്പിന് കാരണം
ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം നിക്ഷേപകർ വെള്ളിയിലേക്ക് തിരിഞ്ഞതാണ് വില വർദ്ധനവിന് പ്രധാനകാരണം. ഈ ആഴ്ച വെള്ളി വില ഏറ്റവും ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 7.4 ശതമാനം വർധനവ് രേഖപ്പെടുത്തി.
സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്നടക്കമുള്ള ഡിമാൻഡ് വർധിക്കുമ്പോഴും വെള്ളി ലഭ്യത കുറഞ്ഞതാണ് വില സർവകാല റെക്കോഡിലേക്ക് ഉയരാൻ കാരണമാണ് പറയുന്നത്. സോളാർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനം തുടങ്ങിയ വ്യവസായ മേഖലകളിൽ വെള്ളി ഡിമാൻഡ് കൂടുകയാണ്.
ഡിസംബർ 10ന് നടക്കുന്ന യോഗത്തിൽ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ വെള്ളി വാങ്ങിക്കൂട്ടുകയാണ്. കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ ഡോളർ ഡിമാൻറ് ഇടിയുന്നതും വെള്ളിക്ക് നേട്ടമായി.