Maithili Thakur: പ്രായം കുറഞ്ഞ എംഎൽഎ, ആസ്തി കോടികൾ; മൈഥിലിയുടെ നിക്ഷേപ തന്ത്രം അടിപൊളിയാണേ…

Maithili Thakur Net Worth and Assets: ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി മാറിയ 25വയസുകാരി മൈഥിലിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ? നാടൻപാട്ടുക്കാരിയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയ മൈഥിലിയുടെ സാമ്പത്തിക ആസൂത്രണം ഏങ്ങനെയാണെന്ന് പരിശോധിക്കാം...

Maithili Thakur: പ്രായം കുറഞ്ഞ എംഎൽഎ, ആസ്തി കോടികൾ; മൈഥിലിയുടെ നിക്ഷേപ തന്ത്രം അടിപൊളിയാണേ...

Maithili Thakur

Published: 

16 Nov 2025 | 10:45 AM

ഇക്കഴിഞ്ഞ ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ച് അലിന​ഗറിന്റെ ജനപ്രതിനിധിയായി മാറിയ എൻഡിഎ പ്രവർത്തകയാണ് മൈഥിലി താക്കൂർ. ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി മാറിയ 25വയസുകാരി മൈഥിലിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ? നാടൻപാട്ടുക്കാരിയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയ മൈഥിലിയുടെ സാമ്പത്തിക ആസൂത്രണം ഏങ്ങനെയാണെന്ന് പരിശോധിക്കാം…

 

വരുമാനവും സ്രോതസ്സും

 

ഇന്ത്യൻ ക്ലാസിക്കൽ, നാടൻപാട്ട് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ മൈഥിലി താക്കൂർ (25), ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025-ൽ അലിനഗർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് മാത്രമാണ് ഈ യുവനേതാവ് ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, മൈഥിലി താക്കൂറിൻ്റെ മൊത്തം ആസ്തി ഏകദേശം 4 കോടി രൂപയാണ്.

​ഗായിക എന്ന നിലയിൽ ജനങ്ങളുടെ മനസ് കീഴടക്കിയ മൈഥിലി സാമ്പത്തിക ആസൂത്രണത്തിലും മിടുമിടുക്കിയാണ്. 4 കോടി രൂപയാണ് മൊത്തം ആസ്തി. വാർഷിക വരുമാനം 5 വർഷം കൊണ്ട് ഇരട്ടിയിലേറെയി. 2019-20ൽ 12.02 ലക്ഷം. 2023-24ൽ 28.67 ലക്ഷം എന്നിങ്ങനെയാണ് വരുമാനം.

ALSO READ: എന്തിനാണ് കുട്ടികളോട് നുണ പറയുന്നത്? സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളിത് പറയാറില്ലേ?

സാമൂഹിക മാധ്യമങ്ങൾ, പാട്ടുപരിപാടികൾ, വിവിധ ബ്രാൻഡുകളുമായുള്ള സഹകരണം എന്നിവയാണ് വരുമാന സ്രോതസ്സ്. 47 ലക്ഷം രൂപ ചെലവിട്ട് 2022ൽ മൈഥിലി വാങ്ങിയ ഭൂസ്വത്തിന് നിലവിലെ വില 1.5 കോടിയാണ്. 53 ലക്ഷം രൂപ മതിക്കുന്ന 408 ഗ്രാം സ്വർണമുണ്ട്. കൈവശം പണമായുള്ളത് 1.80 ലക്ഷം രൂപയാണ്. സ്വന്തമായി ഒരു ഹോണ്ട ആക്ടീവ സ്കൂട്ടറുണ്ട്.

 

സാമ്പത്തിക ആസൂത്രണം

 

എസ്ബിഐ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്, എച്ച്ഡിഎഫ്സി ഫ്ലെക്സി കാപ് ഫണ്ട് തുടങ്ങിയ മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപമുണ്ട്. എസ്ബിഐ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് വഴി കഴിഞ്ഞ ഒരുവർഷത്തിനിടെ 18 ശതമാനത്തോളം റിട്ടേൺ ആണ് സ്വന്തമാക്കിയത്. അതുപോലെ എച്ച്ഡിഎഫ്സി ഫ്ലക്സി ക്യാപ് ഫണ്ട് വഴി 13 ശതമാനവും ഐസിഐസിഐ പ്രുഡൻഷ്യൽ ലാർജ് ക്യാപ് ഫണ്ടിലൂടെ 12% റിട്ടേണും നേടി.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്