New Rules from October 1: ഇത് അറിയാതെ പോകരുതേ…പണി കിട്ടും! ഒക്ടോബർ ഒന്ന് മുതൽ വൻ മാറ്റങ്ങൾ
Major Rule Changes Effective from October 1: ഒക്ടോബർ ഒന്ന് മുതൽ എൽപിജി സിലിണ്ടർ വില, പെൻഷൻ നിയമങ്ങൾ, യുപിഐ നിയമങ്ങൾ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
സെപ്റ്റംബർ മാസം അവസാനിക്കാൻ എനി രണ്ട് നാൾ മാത്രം. ബുധനാഴ്ചയോടെ ഒക്ടോബർ മാസം ആരംഭിക്കും. ഓരോ മാസവും ആരംഭിക്കുമ്പോൾ പുതിയ നിയമങ്ങളും മാറ്റങ്ങളും വരാറുണ്ട്. അത്തരത്തിൽ ഒക്ടോബർ മാസം ആരംഭിക്കുമ്പോഴും വിവിധ നിയമങ്ങളിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ഒക്ടോബർ ഒന്ന് മുതൽ എൽപിജി സിലിണ്ടർ വില, പെൻഷൻ നിയമങ്ങൾ, യുപിഐ നിയമങ്ങൾ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒക്ടോബർ 1 മുതൽ യുപിഐ നിർബന്ധിത പേയ്‌മെന്റ് ഓപ്ഷനായി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കും . പേയ്‌മെന്റുകൾ കാര്യക്ഷമമാക്കുന്നതിനും ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റം. ഇതിനു പുറമെ ഐആർസിടിസി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള യാത്രക്കാർക്ക് മാത്രമേ ഓൺലൈൻ റിസർവേഷൻ ആദ്യ 15 മിനിറ്റിൽ ലഭ്യമാകൂ.
എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം
രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എൽപിജി സിലിണ്ടറുകളും വില . അടുത്ത മാസം വില കൂടിയാൽ സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാകും. അടുത്തിടെ 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും 14 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില മാറിയിട്ടില്ല.
Also Read:എട്ടാം ശമ്പള കമ്മീഷൻ ഉടനില്ല, കാത്തിരിക്കേണ്ടത് ഇത്രയും വർഷം…
യുപിഐ മാറ്റങ്ങൾ
ഗൂഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ പണമിടപാടില്‍ മാറ്റങ്ങൾ വരുന്നു. ഇതോടെ ആരിൽ നിന്നും നേരിട്ട് പണം ആവശ്യപ്പെടാൻ സാധിക്കില്ല. അതായത് “കളക്ട് റിക്വസ്റ്റ്” അല്ലെങ്കിൽ “പുൾ ട്രാൻസാക്ഷൻ” ഫീച്ചർ യുപിഐ പൂർണ്ണമായും നിർത്തലാക്കുന്നു. ഓൺലൈൻ തട്ടിപ്പും ഫിഷിംഗും തടയുന്നതിനും യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്.
ഓൺലൈൻ ഗെയിമിംഗ്
അടുത്ത മാസം മുതൽ ഓൺലൈൻ ഗെയിമിംഗ് മേഖലയിലും വൻ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഓൺലൈൻ ഗെയിമിംഗ് കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുക, കളിക്കാരെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുക, കമ്പനികളെ കർശനമായി നിരീക്ഷിക്കുക എന്നിവയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇത് സാമ്പത്തിക തട്ടിപ്പ് പോലുള്ള പ്രശനങ്ങൾ തടയുന്നു.
എൻപിഎസ്
ഒക്ടോബർ 1 മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒരു പ്രധാന മാറ്റം പ്രഖ്യാപിച്ചു. പുതിയ മാറ്റം വരുന്നതോടെ മൾട്ടിപ്പിൾ സ്‌കീം ഫ്രെയിംവർക്ക് എന്നറിയപ്പെടുന്ന ഈ പരിഷ്‌കാരം, സർക്കാരിതര മേഖലയിലെ ജീവനക്കാർ, കോർപ്പറേറ്റ് പ്രൊഫഷണലുകൾ, ഗിഗ് തൊഴിലാളികൾ എന്നിവർക്ക് ഒരൊറ്റ പാൻ നമ്പർ ഉപയോഗിച്ച് ഒന്നിലധികം പദ്ധതികളിൽ നിക്ഷേപിക്കാൻ സാധിക്കും എന്നതാണ്. ഇത് ഒക്ടോബർ 1 മുതൽ നടപ്പിലാക്കും. ഈ സൗകര്യം നിക്ഷേപകർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കുന്നു.