Kerala Gold Rate: ന്റെ പൊന്നേ… ഇതെന്ത് പോക്കാ? കുതിപ്പ് തുടർന്ന് സ്വർണ്ണം! ഇന്നത്തെ നിരക്ക്
Kerala Gold Price Prediction: ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണത്തിന്റെ വിലയാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില(Kerala Gold Rate Today) ഇന്നും വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 85,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണത്തിന്റെ വിലയാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്.
ഇന്ന് ഒരു ഗ്രാം (1 gram gold) സ്വർണത്തിന്റെ നിരക്ക് 10, 670 രൂപയാണ്. മാസത്തിന്റെ തുടക്കത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 9705 രൂപയായിരുന്നു. ഞായറാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 84680 രൂപയായിരുന്നു. ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ശനിയാഴ്ചയും 84680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില(Gold Rate).
സെപ്റ്റംബർ 9നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി എൺപതിനായിരം പിന്നിട്ടത്. അതേസമയം സ്വർണ്ണവിലയിൽ ഉണ്ടാകുന്ന കുതിപ്പ് സ്വർണത്തിന്റെ ഡിമാന്റിനെ ബാധിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. എന്നാൽ സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്നതാണ്.
സെപ്റ്റംബർ മാസത്തെ സ്വർണ നിരക്ക് (പവനിൽ)
സെപ്റ്റംബർ 01: 77,640
സെപ്റ്റംബർ 02: 77,800
സെപ്റ്റംബർ 03: 78,440
സെപ്റ്റംബർ 04: 78,360
സെപ്റ്റംബർ 05: 78,920
സെപ്റ്റംബർ 06: 79,560
സെപ്റ്റംബർ 07: 79,560
സെപ്റ്റംബർ 08: 79,480 (രാവിലെ)
സെപ്റ്റംബർ 08: 79,880 (വൈകുന്നേരം)
സെപ്റ്റംബർ 09: 80,880
സെപ്റ്റംബർ 10: 81,040
സെപ്റ്റംബർ 11: 81,040
സെപ്റ്റംബർ 12: 81,600
സെപ്റ്റംബർ 13: 81,520
സെപ്റ്റംബർ 14: 81,520
സെപ്റ്റംബർ 15: 81,440
സെപ്റ്റംബർ 16: 82,080
സെപ്റ്റംബർ 17: 81,920
സെപ്റ്റംബർ 18: 81,520
സെപ്റ്റംബർ 19: 81,640
സെപ്റ്റംബർ 20: 82,240
സെപ്റ്റംബർ 21: 82,240
സെപ്റ്റംബർ 22: 82,560 (രാവിലെ)
സെപ്റ്റംബർ 22: 82,920 (വൈകുന്നേരം)
സെപ്റ്റംബർ 23: 83,840 (രാവിലെ)
സെപ്റ്റംബർ 23: 84,840 (വൈകുന്നേരം)
സെപ്റ്റംബർ 24: 84,600
സെപ്റ്റംബർ 25: 83,920
സെപ്റ്റംബർ 26: 84,240
സെപ്റ്റംബർ 27: 84,680
സെപ്റ്റംബർ 28: 84,680
സെപ്റ്റംബർ 29: 85,360
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നികുതി നയം തുടങ്ങിയ ഘടകങ്ങളാണ് സ്വർണ്ണവില വർദ്ധിക്കുന്നതിന് പ്രധാന കാരണം. മാത്രമല്ല സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കൾ സ്വർണ്ണം തിരഞ്ഞെടുത്തതും വിലവർധനവിന് കാരണമായി.