Mexico Tariffs on India: ട്രംപിന് പിന്നാലെ മെക്സിക്കോയും, ഇന്ത്യയ്ക്ക് 50% തീരുവ; തിരിച്ചടി ഇവർക്ക്…

How Mexico Tariffs on India Affect Automobile Sector: അമേരിക്ക ഇതിനോടകം തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50% നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മെക്സിക്കോയും സമാനമായ നടപടി സ്വീകരിക്കുന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Mexico Tariffs on India: ട്രംപിന് പിന്നാലെ മെക്സിക്കോയും, ഇന്ത്യയ്ക്ക് 50% തീരുവ; തിരിച്ചടി ഇവർക്ക്...

പ്രതീകാത്മക ചിത്രം

Published: 

12 Dec 2025 10:21 AM

അമേരിക്കയ്ക്ക് പിന്നാലെ 50% തീരുവ ഇന്ത്യയ്ക്ക് ഏർപ്പെടുത്തി മെക്സിക്കോയും. ഇന്ത്യയ്ക്ക് പുറമേ ചൈന, ദക്ഷിണ കൊറിയ, തായ്‍ലൻഡ്, ഇന്തൊനീഷ്യ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ തീരുവയും ഉയർത്തിയിട്ടുണ്ട്. 2026 ജനുവരി 1 മുതൽ ഈ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും.

നിലവിൽ വെറും 5 ശതമാനത്തിനടുത്താണ് തീരുവ. വാഹനം, വാഹന ഘടകങ്ങൾ, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ, പാദരക്ഷകൾ എന്നിവയ്ക്കായിരിക്കും മെക്സിക്കോ 50% തീരുവ ചുമത്തുന്നത്. മറ്റുൽപന്നങ്ങളുടെ തീരുവഭാരം 35 ശതമാനത്തിലേക്കും ഉയർത്തിയേക്കും.

 

ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഏത് മേഖലയെ?

 

മെക്സിക്കോയുടെ തീരുമാനം ഇന്ത്യയുടെ ഓട്ടോമൊബൈൽ (വാഹന) മേഖലയെ വലിയ രീതിയിൽ ബാധിക്കും. ഇന്ത്യയിൽ നിന്നുള്ള കാറുകളുടെയും വാഹന ഭാഗങ്ങളുടെയും  മൂന്നാമത്തെ വലിയ വിപണിയായാണ് മെക്സിക്കോയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ തീരുവ ഏർപ്പെടുത്തുന്നതോടെ ഇന്ത്യയിൽ നിന്ന് മെക്സിക്കോയിലേക്കുള്ള വാഹന കയറ്റുമതിയിൽ ഏകദേശം 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ഫോക്സ്‌വാഗൺ (Volkswagen), ഹ്യുണ്ടായ് (Hyundai), മാരുതി സുസുക്കി, നിസാൻ തുടങ്ങിയ കമ്പനികളുടെ ഇന്ത്യയിൽ നിർമ്മിച്ച മോഡലുകൾക്ക് മെക്സിക്കോയിൽ വലിയ ഡിമാൻഡുണ്ട്. പുതിയ നികുതി വരുന്നതോടെ ഈ വാഹനങ്ങളുടെ വില കുത്തനെ ഉയരുകയും വിപണിയിൽ തിരിച്ചടി നേരിടുകയും ചെയ്യും.

വാഹനങ്ങൾക്ക് പുറമെ ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, അലുമിനിയം, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, രാസവസ്തുക്കൾ, പാദരക്ഷകൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയേയും തീരുവ ബാധിക്കും. അമേരിക്ക ഇതിനോടകം തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50% നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മെക്സിക്കോയും സമാനമായ നടപടി സ്വീകരിക്കുന്നത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം