Retirement Life: റിട്ടയർമെന്റിന് ശേഷവും 50 ലക്ഷം രൂപ വരുമാനം; ചെയ്യേണ്ടത് ഇത്രയും….
Retirement Planning: റിട്ടയർമെന്റിന് ശേഷം വർഷത്തിൽ 50 ലക്ഷം രൂപ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഏകദേശം 12.5 കോടി രൂപയുടെ കോർപ്പസ് അല്ലെങ്കിൽ സമ്പാദ്യം ആവശ്യമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ആയ നിതിൻ കൗശിക് പറയുന്നു. അവ എങ്ങനെ നേടാം?
ജോലിയിൽ നിന്നുള്ള സമ്മർദ്ദമില്ലാതെ, ബില്ലുകളെക്കുറിച്ച് ആകുലപ്പെടാതെ സമാധാനപരമായ ഒരു റിട്ടയർമെന്റ് ജീവിതം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഈ സാമ്പത്തിക സ്വാതന്ത്ര്യത്തിന് യഥാർത്ഥത്തിൽ എത്ര രൂപ ചെലവാകുമെന്ന് പലർക്കും അറിയില്ല.
ഇന്നത്തെ മൂല്യമനുസരിച്ച് റിട്ടയർമെന്റിന് ശേഷം വർഷത്തിൽ 50 ലക്ഷം രൂപ ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഏകദേശം 12.5 കോടി രൂപയുടെ കോർപ്പസ് അല്ലെങ്കിൽ സമ്പാദ്യം ആവശ്യമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ആയ നിതിൻ കൗശിക് പറയുന്നു.
നിക്ഷേപം എപ്പോൾ തുടങ്ങണം?
60-ാം വയസ്സിൽ വിരമിക്കുമെന്നും നിക്ഷേപത്തിന് 10% വാർഷിക വരുമാനം ലഭിക്കുമെന്നും കണക്കാക്കിയാൽ,
25-ാം വയസ്സിൽ തുടങ്ങിയാൽ: പ്രതിമാസം ₹33,000.
30-ാം വയസ്സിൽ തുടങ്ങിയാൽ: പ്രതിമാസം ₹55,000.
35-ാം വയസ്സിൽ തുടങ്ങിയാൽ: പ്രതിമാസം ₹94,000.
40-ാം വയസ്സിൽ തുടങ്ങിയാൽ: പ്രതിമാസം ₹1.64 ലക്ഷം.
45-ാം വയസ്സിൽ തുടങ്ങിയാൽ: പ്രതിമാസം ₹3 ലക്ഷം.
50-ാം വയസ്സിൽ തുടങ്ങിയാൽ: പ്രതിമാസം ₹6 ലക്ഷത്തിന് മുകളിൽ.
Retirement dreams vs Retirement maths
Everyone dreams of the same future:
“Bas retirement mein tension-free income ho.”
No salary pressure.
No bill anxiety.
Just peace and independence.But very few people pause to ask the difficult question:
What does that freedom ACTUALLY… pic.twitter.com/yPPy0o5WKp
— CA Nitin Kaushik (FCA) | LLB (@Finance_Bareek) December 11, 2025
ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
നിക്ഷേപം തുടങ്ങാൻ അഞ്ച് വർഷം വൈകിയാൽ പോലും നിങ്ങൾ മാസന്തോറും നിക്ഷേപിക്കേണ്ട തുക ഏകദേശം ഇരട്ടിയാകും.
കടങ്ങൾ തീരുന്നതും ശമ്പളം വർദ്ധിക്കുന്നതും അനുസരിച്ച് നിക്ഷേപത്തിൽ മാറ്റം വരുത്താം. എന്നാൽ നിക്ഷേപം മുടങ്ങാതെ കൊണ്ടുപോകാൻ ശ്രദ്ധിക്കുക.
ഇന്നത്തെ 50 ലക്ഷം രൂപയ്ക്ക് 30 വർഷത്തിന് ശേഷം ഇതേ മൂല്യം ഉണ്ടാകില്ല. അതിനാൽ പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് വേണം ഓരോ വർഷവും നിക്ഷേപത്തുക വർദ്ധിപ്പിക്കാൻ.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാൽ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.