MGNREGA: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണ സമ്മാനം, കിട്ടുന്നത് ഇത്രയും രൂപ
MGNREGA Workers Onam Gift: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ. ഇത്തവണ 200 രൂപ വർധിപ്പിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണസമ്മാനം. 200 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. തൊഴിലാളികൾക്ക് ഇത്തവണ 1200 രൂപ വീതം ലഭിക്കും. (Image Credit: Social Media)

ഇതിനായി 52.60 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക് ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ തവണ 1000 രൂപ വീതമാണ് ലഭിച്ചത്. (Image Credit: Getty Image)

കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കും ബത്ത ലഭിക്കും. (Image Credit: Getty Image)

കൂടാതെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയാക്കി. (Image Credit: Getty Image)

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. (Image Credit: Getty Image)