AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Milma Price: മിൽമ വില കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ…

Milma Products Price Reduction: പുതിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ഐസ്‌ക്രീം ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു.

Milma Price: മിൽമ വില കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ…
Milma Image Credit source: social media
Nithya Vinu
Nithya Vinu | Published: 21 Sep 2025 | 09:02 PM

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ വില കുറച്ച് മിൽമ. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം പാൽ ഉത്പന്നങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്. പുതിയ ജിഎസ്ടി നികുതികൾ നിലവിൽ വരുന്ന സെപ്റ്റംബർ 22 (നാളെ) മുതൽ മിൽമ പാൽ ഉൽപന്നങ്ങളുടെ വിലയും കുറയുമെന്ന് അധികൃതർ അറിയിച്ചു.

ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണ് ഉണ്ടാവുക. നിലവില്‍ 720 രൂപ വിലയുള്ള നെയ്യ് 675 രൂപയായി കുറയും. അരലിറ്റര്‍ നെയ്യിന് 25 രൂപ കുറയും. അതോടെ 370 രൂപയില്‍ നിന്നും  345 രൂപയാകും. നെയ്യിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതോടെയാണ് വില കുറയുന്നത്.

ALSO READ: നാളെ മുതൽ വില കൂടുന്നത് ഇവയ്ക്കെല്ലാം, ശ്രദ്ധിച്ചോണേ….

വെണ്ണ, പനീർ എന്നിവയുടെ വിലയിലും മാറ്റമുണ്ട്. 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 240 രൂപയായിരുന്നു മുമ്പത്തെ വില. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. പനീറിനെ ജിഎസ്ടി നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. മില്‍മ ഐസ്‌ക്രീമിന്റെ വിലയിലും മാറ്റം വരും.

പുതിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ഐസ്‌ക്രീം ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. കൂടാതെ ഫ്‌ളേവേര്‍ഡ് പാലിന്റെ നികുതിയും അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന യുച്ച്ടി പാലിന്റെ നികുതി ഒഴിവാക്കി. ഇതെല്ലാം വിലയെ സ്വാധീനിക്കും.