Milma: അടുത്ത പരീക്ഷണം പാലിൽ, വില കൂട്ടുമെന്ന് മിൽമ
Milma to Hike Milk Prices: അടുത്ത ഭരണസമിതി യോഗത്തിലായിരിക്കും എത്ര രൂപ വർധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുക. പുതിയ ഉൽപന്നം ഫെബ്രുവരിയോടെ വിപണിയിലെത്തിക്കുമെന്നും മിൽമ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടുമെന്ന് വ്യക്തമാക്കി മിൽമ. പാൽവില കൂട്ടുന്നത് സംബന്ധിച്ച് അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. മാർക്കറ്റിൽ തിരിച്ചടി വരാതിരിക്കാൻ ശ്രമിക്കുമെന്നും എല്ലാവശവും പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പാൽവില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. പാൽവില വർദ്ധിപ്പിക്കണമെന്നാണ് വിദഗ്ധസമിതി ശുപാർശ നൽകിയിട്ടുള്ളത്. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം. ക്ഷീരകർഷകരും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.
അടുത്ത ഭരണസമിതി യോഗത്തിലായിരിക്കും എത്ര രൂപ വർധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുക. വില കൂട്ടുന്നതുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ആരോഗ്യഗുണങ്ങൾ ഏറെയടങ്ങിയ പുതിയ ഉൽപന്നം ഫെബ്രുവരിയോടെ വിപണിയിലെത്തിക്കുമെന്നും മിൽമ അറിയിച്ചു.
ALSO READ: കൈവിടാതെ വെളിച്ചെണ്ണ, ഒരു കിലോ കാത്തിരുന്ന വിലയിൽ
മുട്ടയ്ക്കും ചിക്കനും തീ വില; വറുക്കാൻ വെളിച്ചെണ്ണ വാങ്ങാനൊക്കുമോ?
ക്രിസ്മസും ന്യൂയറുമെല്ലാം അവസാനിച്ചെങ്കിലും കേരളത്തില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഉയരുകയാണ്. സാധാരണ മണ്ഡലകാലത്ത് ഇവയുടെയെല്ലാം വില കുറയുന്നതാണ്. എന്നാല്‍ ഇത്തവണ മണ്ഡലകാലം വന്നിട്ടും, ക്രിസ്മസും ന്യൂയറും കഴിഞ്ഞിട്ടും വില മുന്നോട്ട് തന്നെ. നിലവില്‍ കോഴിയിറച്ചിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില. മലബാര്‍ മേഖലയില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 290 ന് മുകളിലാണ് വില. എന്നാല്‍ തെക്കന്‍ കേരളത്തില്‍ 200 നും അതിന് താഴെയും വില വരുന്നുണ്ട്.
കോഴിയിറച്ചിയുടെ ലഭ്യതയില്‍ ക്ഷാമം നേരിട്ടതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നു. മുട്ട വിലയും കുതിക്കുകയാണ്. 9 രൂപയാണ് പലയിടങ്ങളിലും ഒരു മുട്ടയ്ക്ക് ഈടാക്കുന്നത്. നാടന്‍ കോഴിമുട്ടയ്ക്ക് 15 മുതല്‍ 20 രൂപ വരെ വിലയുണ്ട്. അതേസമയം, വെളിച്ചെണ്ണ വിലയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.