Milma Price: മിൽമ പാലിന് വില കൂടില്ല; കാരണമിത്…

Milma Price: അവസാനമായി മിൽമ വില വർധിപ്പിച്ചത്‌ 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു വർധിപ്പിച്ചത്.

Milma Price: മിൽമ പാലിന് വില കൂടില്ല; കാരണമിത്...

Milma

Updated On: 

16 Sep 2025 08:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില തൽക്കാലം കൂട്ടില്ലെന്ന് അറിയിപ്പ്. പാലിനും പാല്‍ ഉൽപന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്ന നിലപാടാണുളളതെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു.

അതേസമയം, അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല്‍ വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മിൽമ പാലിന് വില കൂടാൻ സാധ്യതയുണ്ട് എന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് വിശ​ദീകരണവുമായി ചെയർമാൻ എത്തിയത്‌. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അവസാനമായി വില വർധിപ്പിച്ചത്‌ 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു കൂടിയത്.

വില കൂട്ടാത്തതില്‍ പ്രതിഷേധിച്ച് ബോര്‍ഡ് യോഗത്തിൽ നിന്ന് എറണാകുളം യൂണിറ്റ് പ്രതിനിധികള്‍  നിന്ന് ഇറങ്ങിപ്പോയി. റിപ്പോര്‍ട്ട് പഠിച്ച് നടപ്പാക്കാമെന്നു പറയുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എറണാകുളം മേഖലാ പ്രതിനിധികള്‍ പറഞ്ഞു. ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടാന്‍ സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യണമെന്നായിരുന്നു എറണാകുളം മേഖല യൂണിയന്‍ പ്രതിനിധികളുടെ നിർദേശം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും