Money habits: പണക്കാരനാകാം, വേണ്ടത് വെറും ആറ് മാസം; വൈറലായി യുവാവിന്റെ പോസ്റ്റ്
CA Nitin Kaushik's Post about Money Habits: സമ്പാദിക്കുന്ന പണം മുഴുവൻ ചെലവഴിക്കുന്ന ശീലമാണ് മിക്ക ആളുകൾക്കുമുള്ളതെന്ന് കൗശിക് എടുത്തുകാണിക്കുന്നു. ഇത് ദീർഘകാല സാമ്പത്തിക സ്ഥിരതയെ നശിപ്പിക്കുന്ന ഒരു ശീലമാണ്.
സാമ്പത്തികമായി മുന്നിൽ നിൽക്കുക എന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നമാണ്. എന്നാൽ അതിന് എന്താണ് വഴി? ചാർട്ടേഡ് അക്കൗണ്ടന്റും പേഴ്‌സണൽ ഫിനാൻസ് അധ്യാപകനുമായ സിഎ നിതിൻ കൗശിക്, എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. വെറും ആറ് മാസത്തിനുള്ളിൽ പണക്കാരനാകാനുള്ള മാർഗമാണ് പോസ്റ്റിലെ പ്രധാന വിഷയം.
പണം കരുതുക
സമ്പാദിക്കുന്ന പണം മുഴുവൻ ചെലവഴിക്കുന്ന ശീലമാണ് മിക്ക ആളുകൾക്കുമുള്ളതെന്ന് കൗശിക് എടുത്തുകാണിക്കുന്നു. ഇത് ദീർഘകാല സാമ്പത്തിക സ്ഥിരതയെ നശിപ്പിക്കുന്ന ഒരു ശീലമാണ്. സമ്പന്നർ നേരെ വിപരീതമാണ് ചെയ്യുന്നത്. വരുമാനത്തിന്റെ 20-30% സ്ഥിരമായി ലാഭിക്കുന്നത് പോലും സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം കൊണ്ടുവരും.
ശമ്പള വർദ്ധനവ്
ഓരോ ശമ്പള വർദ്ധനവിലും ജീവിതശൈലി മെച്ചപ്പെടുത്താനുള്ള പ്രലോഭനം വരാറുണ്ട്. നിങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിച്ചതുകൊണ്ട് മാത്രം വലിയ കാർ വാങ്ങരുതെന്ന് കൗശിക് ഉപദേശിക്കുന്നു. പകരം, വർദ്ധിച്ച വരുമാനം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP-കൾ), സ്ഥിര നിക്ഷേപങ്ങൾ അല്ലെങ്കിൽ മറ്റ് ദീർഘകാല ആസ്തികളിലേക്ക് മാറ്റുക.
ഒന്നിലധികം വരുമാന സ്രോതസ്സുകൾ
ഒരു ജോലി = ഒരു വരുമാനം. ഒരു വരുമാനം = റിസ്ക്, ആണെന്ന് കൗശിക് മുന്നറിയിപ്പ് നൽകുന്നു. സൈഡ് ബിസിനസുകൾ, ഫ്രീലാൻസിംഗ്, നിക്ഷേപ വരുമാന സ്രോതസ്സുകൾ എന്നിവ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു.
സാമ്പത്തിക ശീലങ്ങൾ
ചെലവുകൾ ട്രാക്ക് ചെയ്യുക, നിക്ഷേപങ്ങൾ പ്രതിമാസം അവലോകനം ചെയ്യുക, അനാവശ്യമായ ഇഎംഐകൾ ഒഴിവാക്കുക എന്നിങ്ങനെയുള്ള ചെറിയ ശീലങ്ങൾ വലിയ ഫലങ്ങൾ നൽകുമെന്നും അദ്ദേഹം പറയുന്നു.
നെറ്റ്‌വർക്ക് വളർത്തുക
സാമ്പത്തിക വിജയം പലപ്പോഴും യോഗ്യതകളെക്കാൾ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. “നിങ്ങളുടെ ബിരുദം വാതിലുകൾ തുറന്നേക്കാം, പക്ഷേ നിങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങൾ എത്രത്തോളം പോകുമെന്ന് തീരുമാനിക്കുന്നു എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഗോസിപ്പുകളല്ല, വളർച്ചയെക്കുറിച്ച് സംസാരിക്കുന്ന ആളുകളുമായി കൂട്ടുകൂടുക.
കൂടുതൽ പുസ്തകങ്ങൾ വായിക്കുക
‘85% കോടീശ്വരന്മാരും ദിവസവും വായിക്കുന്നു. ദിവസവും മുപ്പത് മിനിറ്റ് വായന നിങ്ങളുടെ കാഴ്ചപ്പാടും വരുമാന സാധ്യതയും മാറ്റും. പുസ്തകങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് മാർഗനിർദേശം നൽകുന്നു’ എന്ന് കൗശിക്കിന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.