AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National Savings Time Deposit Scheme: 7 ലക്ഷം നേടാൻ ഇതിലും നല്ല വഴിയില്ല, ആദ്യം മുടക്കേണ്ടത് വെറും…

National Savings Time Deposit Scheme Details: ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമായ പോസ്റ്റ് ഓഫീസ് പദ്ധതിയാണിത്. സുരക്ഷിതമായ നിക്ഷേപവും ഉറപ്പുള്ള ലാഭവും ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്.

National Savings Time Deposit Scheme: 7 ലക്ഷം നേടാൻ ഇതിലും നല്ല വഴിയില്ല, ആദ്യം മുടക്കേണ്ടത് വെറും…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 11 Jan 2026 | 04:09 PM

വിലക്കയറ്റത്തിന്റെയും വർദ്ധിച്ചുവരുന്ന ചെലവുകളുടെയും ഈ കാലത്ത് സമ്പാദ്യശീലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് വിവിധതരം സമ്പാദ്യപദ്ധതികളുണ്ട്. പോസ്റ്റ് വഴി പ്രവർത്തിക്കുന്ന നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് (TD) സ്കീം, ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഏറ്റവും വിശ്വസനീയമായ ചെറുകിട സമ്പാദ്യപദ്ധതികളിൽ ഒന്നാണ്. ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമായ പോസ്റ്റ് ഓഫീസ് പദ്ധതിയാണിത്. സുരക്ഷിതമായ നിക്ഷേപവും ഉറപ്പുള്ള ലാഭവും ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്.

 

നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് സ്കീം

നിക്ഷേപ കാലാവധി: 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ നാല് കാലാവധികളിൽ നിക്ഷേപം നടത്താം.

കുറഞ്ഞ നിക്ഷേപം: 1000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. 100-ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം (പരിധിയില്ല).

 

പലിശ നിരക്കുകളും വരുമാനവും

2024 ജനുവരി 1 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിൽ, നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ബാധകമായ പലിശ നിരക്കുകൾ ഇവയാണ്:

1 വർഷം: 6.9 ശതമാനം

2 വർഷം: 7.0 ശതമാനം

3 വർഷം: 7.1 ശതമാനം

5 വർഷം: 7.5 ശതമാനം

 

ഉദാഹരണത്തിന് നിങ്ങൾ 1,00,000 നിക്ഷേപിച്ചാൽ, ഒരു വർഷം കഴിയുമ്പോൾ 1,07,081 രൂപ, രണ്ടാം വർഷത്തിൽ 1,14,888 രൂപ, മൂന്നാം വർഷം 1,23,508 രൂപ, അഞ്ചാം വർഷം 1,44,995 രൂപ എന്നിങ്ങനെ നേടാൻ സാധിക്കും. 5,00,000 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക്  അഞ്ച് വർഷത്തിൽ 7,24,975 രൂപ വരെ സമ്പാദിക്കാൻ കഴിയും.

പലിശ വർഷാവർഷം നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും, എന്നാൽ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത് .

നിങ്ങൾ 5 വർഷത്തെ ടൈം ഡെപ്പോസിറ്റിലാണ് നിക്ഷേപിക്കുന്നതെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവിന് അർഹതയുണ്ടായിരിക്കും. 1, 2, 3 വർഷത്തെ നിക്ഷേപങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല.

ALSO READ: അപകട സാധ്യതയോ അതെന്ത് സാധനം! 15 ലക്ഷം ഈസിയായി ഉണ്ടാക്കാം

 

കാലാവധിക്ക് മുമ്പ് പണം പിൻവലിക്കൽ

 

നിക്ഷേപം തുടങ്ങി 6 മാസം തികയുന്നതിന് മുൻപ് പണം പിൻവലിക്കാൻ സാധിക്കില്ല.

6 മാസത്തിന് ശേഷവും 1 വർഷത്തിന് മുൻപും പിൻവലിക്കുകയാണെങ്കിൽ, സേവിംഗ്സ് അക്കൗണ്ടിന് ലഭിക്കുന്ന പലിശ മാത്രമേ ലഭിക്കൂ.

നിശ്ചിത കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ നിശ്ചിത ശതമാനം പലിശ കുറയ്ക്കുന്നതാണ്.

അതേസനയം,  കാലാവധി കഴിഞ്ഞാൽ അക്കൗണ്ട് അതേ കാലയളവിലേക്ക് വീണ്ടും നീട്ടാൻ സാധിക്കും. കാലാവധി കഴിഞ്ഞ് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അപേക്ഷ നൽകണമെന്ന് മാത്രം.

 

ആർക്കൊക്കെ ചേരാം?

 

പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും അക്കൗണ്ട് തുടങ്ങാം. മൂന്ന് പേർക്ക് വരെ ചേർന്ന് ജോയിന്റ് അക്കൗണ്ടായും ഇത് നടത്താം. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും അക്കൗണ്ട് തുടങ്ങാൻ സാധിക്കും.

 

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.