ചെലവ് കുറച്ച് സമ്പാദ്യം കൂട്ടാം; 50:30:20 നിയമത്തിന് പകരം പുതിയ രീതി

50:30:20 Budget Rule Gets a Makeover New Formula to Boost Savings: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് നിതിന്‍ കൗശിക് പുതിയ നിര്‍ദേശം പങ്കുവെച്ചത്. പരമ്പരാഗത രീതിയിലെ 50 ശതമാനം അത്യാവശ്യ ചെലവുകള്‍ക്കായി മാറ്റിവയ്ക്കുന്നത് അദ്ദേഹം അതേപടി നിലനിര്‍ത്തുന്നു. എന്നാല്‍ ബാക്കിയുള്ള 30, 20 ശതമാനങ്ങളുടെ വിനിയോഗത്തിലാണ് മാറ്റം.

ചെലവ് കുറച്ച് സമ്പാദ്യം കൂട്ടാം; 50:30:20 നിയമത്തിന് പകരം പുതിയ രീതി

പ്രതീകാത്മക ചിത്രം

Published: 

03 Nov 2026 | 12:40 PM

മാസവരുമാനം എങ്ങനെ ചെലവാക്കണം, എത്ര രൂപ സമ്പാദിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയുണ്ടാകാറില്ല. ഇതിനായി സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ജനപ്രിയ മാര്‍ഗമാണ് 50:30:20 ഫോര്‍മുല. വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യ ചെലവുകള്‍ക്കും 30 ശതമാനം ജീവിതശൈലി, വിനോദം തുടങ്ങിയവയ്ക്കും ശേഷിക്കുന്ന 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മാറ്റിവയ്ക്കുന്നതാണ് ഈ രീതി. എന്നാല്‍ ഈ ഫോര്‍മുലയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ദീര്‍ഘകാലത്ത് കൂടുതല്‍ സമ്പാദ്യം നേടാനാകുമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിതിന്‍ കൗശിക് പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് നിതിന്‍ കൗശിക് പുതിയ നിര്‍ദേശം പങ്കുവെച്ചത്. പരമ്പരാഗത രീതിയിലെ 50 ശതമാനം അത്യാവശ്യ ചെലവുകള്‍ക്കായി മാറ്റിവയ്ക്കുന്നത് അദ്ദേഹം അതേപടി നിലനിര്‍ത്തുന്നു. എന്നാല്‍ ബാക്കിയുള്ള 30, 20 ശതമാനങ്ങളുടെ വിനിയോഗത്തിലാണ് മാറ്റം.

എന്താണ് പുതിയ 50:30:20 ഫോര്‍മുല?

പുതിയ രീതിയനുസരിച്ച് വരുമാനത്തിന്റെ 50 ശതമാനം വീട്ടുവാടക, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകള്‍, ഭക്ഷണം, മറ്റ് ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം. 30 ശതമാനം നിക്ഷേപത്തിനും സമ്പാദ്യത്തിനുമായി മാറ്റിവയ്ക്കണം. ശേഷിക്കുന്ന 20 ശതമാനം യാത്ര, വിനോദം, ഷോപ്പിങ് തുടങ്ങിയ ജീവിതശൈലി ചെലവുകള്‍ക്കായി ഉപയോഗിക്കാം. അതായത് അനാവശ്യ ചെലവുകള്‍ കുറച്ച് കൂടുതല്‍ തുക സമ്പാദ്യത്തിലേക്ക് മാറ്റുകയാണ് ഈ രീതിയുടെ പ്രധാന ലക്ഷ്യം.

ഒരു ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ എങ്ങനെ വിനിയോഗിക്കാം?

പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വ്യക്തിയെ ഉദാഹരണമായി എടുക്കാം. പരമ്പരാഗത 50:30:20 ഫോര്‍മുല പ്രകാരം 50,000 രൂപ വീട്, ഭക്ഷണം, മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്ക്കായി ചെലവാക്കാം. 30,000 രൂപ ജീവിതശൈലി ചെലവുകള്‍ക്കും വിനോദത്തിനുമായി മാറ്റിവയ്ക്കാം. ശേഷിക്കുന്ന 20,000 രൂപ എസ്ഐപി, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളിലൂടെ സമ്പാദ്യത്തിനായി ഉപയോഗിക്കാം.

Also Read: SBI Investment: സമ്പാദ്യം വളർത്താൻ എസ്ബിഐയുടെ 5 നിക്ഷേപ പദ്ധതികൾ; 5 സ്കീമുകൾ

പുതിയ ഫോര്‍മുല എങ്ങനെ നടപ്പാക്കാം?

പുതിയ രീതി പിന്തുടരാന്‍ ശമ്പള അക്കൗണ്ടിനൊപ്പം രണ്ട് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ കൂടി തുറക്കാനാണ് നിതിന്‍ കൗശിക്കിന്റെ നിര്‍ദേശം. ശമ്പളം ലഭിക്കുന്ന ദിവസം തന്നെ നിക്ഷേപത്തിനും മറ്റ് ചെലവുകള്‍ക്കുമായി നിശ്ചയിച്ച തുക ഈ അക്കൗണ്ടുകളിലേക്ക് മാറ്റാം. ഇതിനായി ഓട്ടോമാറ്റിക് ട്രാന്‍സ്ഫര്‍ സംവിധാനവും ഉപയോഗിക്കാം.

ദൈനംദിന ചെലവുകള്‍ക്കായി പ്രധാന ശമ്പള അക്കൗണ്ട് മാത്രം ഉപയോഗിക്കുക. നിക്ഷേപത്തിനായി മാറ്റിവച്ച പണം ചെലവഴിക്കാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കാം. വരുമാനം ലഭിച്ചയുടന്‍ സമ്പാദ്യത്തിനുള്ള തുക മാറ്റിവെക്കുകയും ബാക്കിയുള്ള പണം മാത്രം ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഈ രീതിയുടെ അടിസ്ഥാന ആശയം.

English Summary

CA Nitin Kaushik has suggested a revised 50:30:20 budgeting formula that allocates 50% of monthly income to essential expenses, 30% to savings and investments, and 20% to lifestyle spending. According to his illustration, investing Rs 30,000 every month instead of Rs 20,000 could generate nearly Rs 70 lakh in 10 years, assuming 12% annual returns.

Loading...
Unable to load recommendations.
Follow Us
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം