AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Labour Codes: പുതിയ ലേബര്‍ കോഡില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്

Labour Code Benefits Explained: രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും മറ്റ് തൊഴിലിടങ്ങളിലുമെല്ലാം പുതുക്കിയ ലേബര്‍ കോഡുകള്‍ ബാധകമാണ്. നേരത്തെ ഉണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാണ് ലേബര്‍ കോഡുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

Labour Codes: പുതിയ ലേബര്‍ കോഡില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്
പ്രതീകാത്മക ചിത്രം Image Credit source: Morsa Images/Stone/Getty Images
shiji-mk
Shiji M K | Updated On: 25 Nov 2025 14:23 PM

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ലേബര്‍ കോഡുകള്‍ നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്നു. ലേബര്‍ കോഡുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും ഭൂരിഭാഗം ജീവനക്കാര്‍ തങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് പുതിയ നീക്കം വഴി ലഭിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും മറ്റ് തൊഴിലിടങ്ങളിലുമെല്ലാം പുതുക്കിയ ലേബര്‍ കോഡുകള്‍ ബാധകമാണ്. നേരത്തെ ഉണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാണ് ലേബര്‍ കോഡുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

നാല് ലേബര്‍ കോഡുകള്‍

  • വേതനം സംബന്ധിച്ച കോഡ് ( കോഡ് ഓണ്‍ വേയ്ജസ്, 2019)
  • വ്യാവസായിക കോഡ് (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ്, 2020)
  • സാമൂഹിക സുരക്ഷ കോഡ് ( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി, 2020)
  • ഒക്യുപ്പേഷേണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് (ഒഎസ്എച്ച്ഡബ്ല്യുയുസി, 2020)

എന്നിവയാണ് പുതുതായി പ്രാബല്യത്തില്‍ വന്ന നാല് കോഡുകള്‍.

എന്തെല്ലാം മാറ്റങ്ങള്‍

  • സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി താത്കാലിക ജീവനക്കാര്‍ക്കും ലഭിക്കും.
  • ജോലി സ്ഥലത്ത് 1 വര്‍ഷം പൂര്‍ത്തിയാക്കിയാലും ഗ്രാറ്റുവിറ്റി ലഭിക്കും. നേരത്തെ 5 വര്‍ഷം നിര്‍ബന്ധമായിരുന്നു.
  • ഒരേ ജോലിക്ക് ഒരേ വേതനം.

ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം തൊഴിലാളികള്‍

  • സ്വിഗ്ഗി, സൊമാറ്റോ, ഊബര്‍, ഓല ഡ്രൈവര്‍മാര്‍, ഡെലിവറി ബോയ്‌സ് എന്നിവര്‍ക്കായൊരു മാറ്റം ഇതാദ്യമായാണ് നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. പിഎഫ്, ഇഎസ്‌ഐസി, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവ ഇനി ഇവര്‍ക്കും ബാധകമാണ്.
  • കമ്പനികള്‍ അവരുടെ വിറ്റുവരവിന്റെ 1 മുതല്‍ 2 ശതമാനം വരെ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യണം.

കരാര്‍ തൊഴിലാളികള്‍

  • എല്ലാ വര്‍ഷവും സൗജന്യ ആരോഗ്യ പരിശോധന.
  • തൊഴിലുടമ ജീവനക്കാര്‍ക്ക് ആരോഗ്യ, സാമൂഹിക, സുരക്ഷ ഉറപ്പാക്കണം.
  • ഒരു വര്‍ഷം ജോലി ചെയ്താലും ഗ്രാറ്റുവിറ്റി ലഭിക്കും.

Also Read: New Labour Code: പി.എഫിലും ഗ്രാറ്റുവിറ്റിയിലും വൻ മാറ്റം, 29 നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​കും; പുതിയ ലേബർ കോഡ് ഗുണമോ പണിയോ?

സ്ത്രീകള്‍ക്ക്

  • പുരുഷന്മാര്‍ക്ക് തുല്യമായ വേതനം.
  • സ്ത്രീകള്‍ക്കായി പരാതി കമ്മിറ്റികള്‍ ഉണ്ടായിരിക്കണം.
  • സുരക്ഷ മുന്‍കരുതലുകളോ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാം.
  • 26 ആഴ്ചത്തെ ശമ്പളത്തോടുകൂടി പ്രസവാവധി.

മറ്റ് ആനുകൂല്യങ്ങള്‍

  • എല്ലാ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിന് അര്‍ഹതയുണ്ടാകണം.
  • എല്ലാവര്‍ക്കും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നിര്‍ബന്ധമാണ്.
  • അവധി സമയത്തും മുഴുവന്‍ ശമ്പളം നല്‍കണം.
  • ഒരു ദിവസം എട്ട് മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യാം. എന്നാല്‍ ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികമാകാന്‍ പാടില്ല.
  • ഷിഫ്റ്റുകള്‍ 9 മണിക്കൂറായി കുറച്ചു.
  • ഓവര്‍ ടൈം ചെയ്യുകയാണെങ്കില്‍ വേതന നിരക്കിന്റെ ഇരട്ടി നല്‍കണം.