Taj Mahal: താജ്മഹല്‍ നിര്‍മ്മിക്കാന്‍ ഇന്ന് എത്ര രൂപ ചെലവ് വരും? രൂപം മാത്രമല്ല, വിലയും അമ്പരപ്പിക്കും
Taj Mahal Construction Cost: അത്തരത്തിലൊരു കെട്ടിടം നിര്‍മ്മിക്കാന്‍ അന്ന് തന്നെ കോടികള്‍ ചെലവഴിച്ചിട്ടുണ്ടാകുമെന്ന കാര്യം തീര്‍ച്ച. അക്കാലത്തെ ഏറ്റവും സമ്പന്നനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു ഷാജഹാന്‍.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചാണ് താജ്മഹല്‍. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിര്‍മ്മിക്കാന്‍ ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ധാരാളം തൊഴിലാളികളെയും അമൂല്യങ്ങളായ പല വസ്തുക്കളെയും പ്രയോജനപ്പെടുത്തിയിരുന്നു. ലോകത്തെയാകെ അതിശയിപ്പിച്ച്, സഞ്ചാരികളെയെല്ലാം വരവേറ്റ് താജ്മഹല്‍ അതേ പ്രൗഢിയോടെ ഇന്നും തുടരുന്നു. 22 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് താജ്മഹലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടിയെടുത്തത്.
അത്തരത്തിലൊരു കെട്ടിടം നിര്‍മ്മിക്കാന്‍ അന്ന് തന്നെ കോടികള്‍ ചെലവഴിച്ചിട്ടുണ്ടാകുമെന്ന കാര്യം തീര്‍ച്ച. അക്കാലത്തെ ഏറ്റവും സമ്പന്നനായ ഭരണാധികാരികളില്‍ ഒരാളായിരുന്നു ഷാജഹാന്‍. 20.75 മില്യണ്‍ സ്റ്റെര്‍ലിങ് അതായത്, 2,43,67,24,375 ഇന്ത്യന്‍ രൂപയായിരുന്നു ഷാജഹാന്റെ ആസ്തി. ലോക ജിഡിപിയുടെ 25 ശതമാനം ഷാജഹാന്റെ കൈവശമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സമ്പത്തില്‍ നിന്നും നല്ലൊരു പങ്കും ചെലവഴിച്ച് തന്നെയാണ് ഷാജഹാന്‍ താജ്മഹല്‍ തീര്‍ത്തത്. മുഗള്‍ ചിത്രകല, ശില്‍പകല എന്നിവയുടെ കൂടിച്ചേരലാണ് താജ്മഹലില്‍ സംഭവിക്കുന്നത്. മനുഷ്യരുടെ മാത്രം അധ്വാനമല്ല നമ്മളിന്ന് കാണുന്നത്, മനുഷ്യരോടൊപ്പം തന്നെ മൃഗങ്ങളുടെ വിയര്‍പ്പും സ്മാരക നിര്‍മ്മാണത്തിനായി വേണ്ടിവന്നിരുന്നു. ആയിരത്തിലധികം ആനകളെ പ്രയോജനപ്പെടുത്തിയാണ് താജ്മഹല്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചത്. കല്ലുകളും മാര്‍ബിളുകളും മുകളിലേക്ക് എത്തിക്കുന്നതിനായി കാളകളെയും ഉപയോഗിച്ചു.




വിദേശത്ത് നിന്നുള്‍പ്പെടെ വിലയേറിയ കല്ലുകള്‍, സ്വര്‍ണം, വെണ്ണക്കല്ല്, മാര്‍ബിള്‍ തുടങ്ങിയവ ഇവിടേക്ക് എത്തിച്ചിരുന്നു. പേര്‍ഷ്യയിലെയും ഓട്ടോമാന്‍ സാമ്രാജ്യത്തിലെയും പ്രഗത്ഭര്‍, കരകൗശല വിദഗ്ധര്‍, ശില്‍പികള്‍, കാലിഗ്രാഫികാരന്മാര്‍ തുടങ്ങി താജ്മഹലിന്റെ ഭാഗമായവരുടെ പട്ടിക നീളുന്നു. ഏകദേശം 32 മില്യണ്‍ അതായത് 3.2 കോടി ചെലവഴിച്ചാണ് താജ്മഹലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ 70 മില്യണ്‍ മുതല്‍ 1 ബില്യണ്‍ വരെ ചെലവ് വന്നുവെന്ന കഥകളും പ്രചരിക്കുന്നുണ്ട്.
ഇന്ന് എത്ര രൂപ വേണം?
താജ്മഹല്‍ പോലൊരു കെട്ടിടം ഇന്ന് നിര്‍മ്മിക്കാന്‍ ആയിരം കോടിയിലധികം രൂപ വേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ചരിത്രകാരനായ ജാതുനാഥ് സര്‍ക്കാര്‍ തന്റെ പുസ്തകമായ സ്റ്റഡീസ് ഇന്‍ മുഗള്‍ ഇന്ത്യയില്‍ പറയുന്നത്. രാജസ്ഥാനില്‍ നിന്നുള്ള മക്രാനാ മാര്‍ബിളാണ് താജ്മഹലില്‍ ഉടനീളമുള്ളത്. ഇതിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രത്നങ്ങളും, അതിനാല്‍ തന്നെ ഇന്ന് ഇവയെല്ലാം വാങ്ങിക്കാന്‍ കോടികള്‍ നല്‍കേണ്ടി വരും.
എബിപി ലൈവ് ഹിന്ദി നടത്തിയ പഠനത്തില്‍ ഏകദേശം 7,500 കോടി രൂപയെങ്കിലും ഇന്ന് താജ്മഹല്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുമെന്ന് പറയുന്നു. 7,000 കോടി വരെ വേണ്ടി വരുമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.